ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; ശുപാർശയുമായി കൊളീജിയം

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ്‌ നിതിൻ ജംദാറിനെ നിയമിക്കും. ഇതു സംബന്ധിച്ച് കൊളിജീയം ശുപാർശ നൽകി. നിലവിൽ ബോംബെ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്‌ ആണ് നിതിൻ ജാംദാര്‍.

2023 മെയിലാണ് നിതിൻ ജാംദാറിനെ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. സൊലാപൂരില്‍ അഭിഭാഷക കുടുംബത്തിലാണ് മൂന്നാം തലമുറയിലുള്ള മുതിര്‍ന്ന ജഡ്ജാണ് ജസ്റ്റിസ് നിതിൻ ജാംദാർ. ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ നിയമനഉത്തരവ് പുറത്തിറങ്ങും.

ഇതിനു പുറമെ, ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ. സിങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്തു. മണിപ്പൂർ സ്വദേശിയാണ് ജസ്റ്റിസ് എൻ.കെ. സിങ്. കൊളീജിയം ശുപാർശ അംഗീകരിച്ചാൽ മണിപ്പൂരിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജി എൻ.കെ. സിങ് ആകും

More Stories from this section

family-dental
witywide