കടുംപിടിത്തം ഉപേക്ഷിച്ച് ഗതാഗത മന്ത്രി, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേൺ! പുതിയ ഉത്തരവിറക്കി

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കടുംപിടിത്തം ഉപേക്ഷിച്ച് ഗതാഗത മന്ത്രി. സിഐടിയുവിന്റെ ആവശ്യം കൂടി പരിഗണിച്ച് പുതിയ ഉത്തരവ് ഗതാഗതവകുപ്പ് പുറത്തിറക്കി. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമായി പുതുക്കിയുള്ളതാണ് പുതിയ ഉത്തരവ്. നേരത്തെ കാലാവധി 18 വര്‍ഷം എന്നതായിരുന്നു തീരുമാനം. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ മുന്‍പ് രണ്ടുതവണ സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടുപോയിരുന്നെങ്കിലും സിഐടിയു സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സിഐടിയു സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിഐടിയു നേതാക്കള്‍ ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് പുതുക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide