തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ‘പിങ്ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. പ്രഭാ വര്‍മ, കവടിയാര്‍ രാമചന്ദ്രന്‍, കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്.
കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ഐ എ എസുകാരനായ കെ ജയകുമാര്‍. നിലവില്‍ കേരള സര്‍ക്കാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ്.
മാര്‍ച്ച് എട്ടിന് ന്യൂഡല്‍ഹിയില്‍ വച്ച് പുരസ്‌കാരവിതരണം നടക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. 9 പുസ്തകങ്ങളാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. 21 ഭാഷകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.