‘ബിജെപിക്ക് കേരളത്തിൽ നിന്ന് കിട്ടുക കോഴിമുട്ടയുടെ ആകൃതിയിലുള്ള ഫലം’; പരിഹസിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലത്തെ പരിഹസിച്ച് കോൺ​ഗ്രസ് സ്ഥാനാർഥിയായ കെ മുരളീധരൻ. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോൾ സർവേ ഫലം കണ്ട് ബിജെപി സ്ഥാനാർഥി വി. മുരളീധരൻ ബോധം കെട്ടുകാണുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. മുരളീധരൻ പോലും ജയം പ്രതീക്ഷിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ജയിക്കുമെന്ന് അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

തൃശൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും മുരളീധരൻ പ്രതീക്ഷ പ്രകടിപ്പിച്ചു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ 7 നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം. കുറഞ്ഞത് 4 ലക്ഷം വോട്ടെങ്കിലും യുഡിഎഫിന് ലഭിക്കുമെന്നും മുരളീധരൻ പറഞ്ഞു.

പരമാവധി 25,000 വോട്ട് മാത്രമേ ബിജെപിക്ക് വർധിക്കൂ. എൽഡിഎഫിൽനിന്നും ക്രോസ് വോട്ട് നടന്നാൽ മാത്രമേ ബിജെപി രണ്ടാമത് എത്തുകയുള്ളൂ. കേരളത്തിൽ ബിജെപിക്ക് കോഴിമുട്ടയുടെ ആകൃതിയാകും ഫലം കിട്ടുകയെന്നും മുരളീധരൻ പറഞ്ഞു. മോദിയ്ക്ക് കൈ കൊടുക്കാൻ ഒരാൾ പോലും ദില്ലിയിലേക്ക് പോകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

k Muraleedharan mock bjp on exit poll results

More Stories from this section

family-dental
witywide