2023 ല്‍ ആരും കണ്ടിട്ടില്ലാത്ത സിനിമയെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമയാക്കി മാറ്റിയ മായാവിദ്യ അപാരം ! ആടുജീവിതത്തിനെതിരെ കെ.എസ്. രാധാകൃഷ്ണന്‍

തിരുവനന്തപുരം: ഇന്നലെയാണ് 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം തന്നെയാണ് മുന്‍നിരയിലുണ്ടായിരുന്നത്. മികച്ച ജനപ്രിയ ചിത്രമായും ആടു ജീവിതത്തെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ 2023 ഡിസംബര്‍ 31 ന് സെന്‍സര്‍ ചെയ്ത് 2024ല്‍ മാത്രം തീയേറ്ററുകളിലെത്തിയ ചിത്രമെങ്ങനെ അവാര്‍ഡ് നേടിയെന്ന ചോദ്യവുമായി ബിജെപി
സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ പി.എസ്.സി ചെയര്‍മാനുമായ ഡോ. കെ.എസ് രാധാകൃഷ്ണന്‍ രംഗത്ത്.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചോദ്യമുന്നയിച്ചത്. അപ്പോള്‍, എങ്ങനെയാണ് സജി ചെറിയാന്‍, ഈ ജനപ്രിയ അവാര്‍ഡ് റദ്ദുചെയ്യുകയല്ലേ? എന്ന ചോദ്യത്തോടെയാണ് രാധാകൃഷ്ണന്‍ തന്റെ സംശയം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ

അപ്പോള്‍, എങ്ങനെയാണ് സജി ചെറിയാന്‍, ഈ ജനപ്രിയ അവാര്‍ഡ് റദ്ദുചെയ്യുകയല്ലേ?
ആരും കാണാത്ത സിനിമ ജനപ്രിയ സിനിമയ്ക്കുള്ള സമ്മാനം കരസ്ഥമാക്കി. ഇക്കൊല്ലം സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണ്ണയ സമിതി കാണികള്‍ക്ക് കാഴ്ചവെച്ച മഹാദ്ഭുതമാണത്.

സംവിധായകന്‍ ബ്ലസിയുടെ ആടുജിവിതം എന്ന സിനിമ സെന്‍സര്‍ ചെയ്തതു 2023 ഡിസംബര്‍ 31ന് . സെന്‍സര്‍ ചെയ്യാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നാണ് നിയമം. 2024ലാണ് സിനിമ തിയേറ്ററിലെത്തിയത്. അതിശയം എന്നേ കരുതാവൂ 2023 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയായി ജൂറി തെരഞ്ഞെടുത്തത് ആടുജീവിതത്തെയാണ്.
2023 ല്‍ ആരും കണ്ടിട്ടില്ലാത്ത സിനിമയെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമയാക്കി മാറ്റിയ മായാവിദ്യ അപാരം തന്നെ. ഒരു സാഹിത്യ കൃതിയെ സിനിമയാക്കിയതുകൊണ്ട് സിനിമ നന്നാകണമെന്നില്ല. സംവിധായകന്‍ 16 കൊല്ലം പണിയെടുത്തു സിനിമ ഉണ്ടാക്കി എന്നതുകൊണ്ടും സിനിമ നന്നാകണമെന്നില്ല. എഴുപതു കോടി മുടക്കിയതുകൊണ്ടും മരുഭൂമിയില്‍ ചിത്രീകരിച്ചതുകൊണ്ടും സിനിമ നന്നാകണമെന്നില്ല. എന്നാല്‍ ആരും കാണാത്ത സിനിമയെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയാക്കി മാറ്റിയ ആ സംവിധായക മികവിന് സമ്മാനം കൊടുക്കുക തന്നെ വേണം.
അപ്പോള്‍, എങ്ങനെയാണ് സജി ചെറിയാന്‍, ഈ ജനപ്രിയ അവാര്‍ഡ് റദ്ദുചെയ്യുകയല്ലേ?

More Stories from this section

family-dental
witywide