ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസ് : കെ. സുധാകരന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കെ. സുധാകരന്റെഹര്‍ജിയില്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് ഇറക്കുകയായിരുന്നു.

1995 ഏപ്രില്‍ 12 നായിരുന്നു സംഭവം. ഇ.പി. ജയരാജന്‍ ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. വെടിവയ്പ്പില്‍ ജയരാജന്റെ കഴുത്തിന് വെടിയേറ്റിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആദ്യം സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയപ്പോള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ ഏര്‍പ്പാടാക്കിയെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. ഈ കേസില്‍നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുധാകരന്‍ ഹര്‍ജി നല്‍കിയത്.

More Stories from this section

family-dental
witywide