കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴകേസിലെ ഒന്നാം പ്രതിയായ വിധികർത്താവ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഷാജിയുടെ മരണത്തിന്റെ ഉത്തരവാദികൾ എസ് എഫ് ഐ ആണെന്നാണ് സുധാകരൻ അഭിപ്രായപ്പെട്ടത്. യുവജനോത്സവത്തിലെ മത്സരങ്ങളുടെ ഫലം അട്ടിമറിക്കാൻ ഇടപെടൽ നടത്തിയത് എസ് എഫ് ഐ നേതാക്കളാണ്. എസ് എഫ് ഐകാർ പറഞ്ഞവർക്ക് ഷാജി മാർക്ക് നൽകാത്തത് ശത്രുതയ്ക്ക് കാരണമായെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
ഇതിന് പിന്നാലെയാണ് ഷാജിക്കെതിരെ കേസ് ഉണ്ടായകത്. സർവകലാശാലാ ഭാരവാഹികൾ തന്നെയാണ് ഷാജിക്കെതിരെ കേസ് നൽകിയതെന്നും അപമാനം സഹിക്കാതെയാണ് ഷാജി ജീവനൊടുക്കിയതെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു. ഷാജിയുടേത് കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. ഷാജിയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമായിരുന്നു കെ പി സി സി അധ്യക്ഷന്‍റെ പ്രതികരണം.
K Sudhakaran against SFI on Kerala University youth festival bribery case accused judge found dead issue