കണ്ണൂരിൽ കെ സുധാകരൻ പോരിനിറങ്ങും; മത്സരിക്കണമെന്ന് എഐസിസി നിർദ്ദേശം

ദില്ലി: കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ഒരിക്കൽ കൂടി ജനവിധി തേടാൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് ഹൈക്കമാൻഡിന്‍റെ നിർദ്ദേശം. ഇതോടെ കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരൻ തന്നെ പോരാട്ടത്തിനിറങ്ങുമെന്ന് വ്യക്തമായി. മത്സരിക്കാൻ ഇക്കുറി താത്പര്യമില്ലെന്ന് ആദ്യം പറഞ്ഞിരുന്ന സുധാകരൻ പിന്നീട് പാർട്ടി നി‍ർബന്ധിച്ചാൽ ആലോചിക്കുമെന്ന് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുധാകരൻ തന്നെ കണ്ണൂരിലിറങ്ങാൻ എ ഐ സി സി നിർദ്ദേശം നൽകിയിരിക്കുന്നത്.

കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ എൽ ഡ‍ി എഫ് സ്ഥാനാർത്ഥിയായ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ മത്സരിക്കാനിറങ്ങുമെന്ന് ഉറപ്പായതോടെ കരുത്തനായ സ്ഥാനാ‍ർത്ഥി വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുകയായിരുന്നു. ഇതോടെയാണ് എ ഐ സി സിയും സുധാകരനിലേക്ക് എത്തിയത്. കണ്ണൂരിലെ സിറ്റിംഗ് എം പിയായ സുധാകരന് അനായാസം ജയിച്ചുകയറാനാകുമെന്നാണ് എ ഐ സി സി പ്രതീക്ഷ.

K Sudhakaran will contest from Kannur Lok Sabha constituency lok sabha polls 2024

More Stories from this section

family-dental
witywide