
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ തിരിച്ചെത്തും. സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് താല്‍ക്കാലിക ചുമതല എംഎം ഹസന് നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ഇന്ന് നടക്കുന്ന കെപിസിസി നേതൃയോഗത്തിലാണ് ചുമതല തിരികെ നല്‍കുക.
ഇന്നു രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പു വിലയിരുത്തല്‍ യോഗം ആരംഭിക്കുക. ഇരുപതു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു വിലയിരുത്തല്‍ അവതരിപ്പിക്കും. ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയിലാണു യോഗം നടക്കുന്നത്. ഇതിനുശേഷം സുധാകരന്‍ ചുമതല ഏറ്റെടുക്കും.
സുധാകരന്‍ കണ്ണൂരില്‍ മത്സരത്തിനിറങ്ങിയതോടെയാണ് ഹസനു താത്കാലിക ചുമതല നല്‍കിയത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, ലോക്‌സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.