കോഴിക്കോട്: ബിജെപിയിൽ ചേരാതെ കെ മുരളീധരന് നിയമസഭയിൽ കാലുകുത്താനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുരളീധരന് സമനില തെറ്റിയിരിക്കുകയാണ്. തൃശൂരിൽ പറഞ്ഞത് ബി.ജെ.പി.ക്ക് കോഴിമുട്ടയാണ് കിട്ടാന്‍ പോകുന്നത് എന്നാണ്. ഏത് ലോകത്താണ് ഇവര്‍. കെ. മുരളീധരന്‍ എവിടെനിന്ന് ജയിക്കാനാണ്. കരയില്‍ പിടിച്ചിട്ട മീന്‍ പോലെ പിടയ്ക്കുകയാണ്. ബി.ജെ.പിയിൽ അംഗത്വം എടുക്കാതെ മുരളീധരൻ കേരള നിയമസഭയിൽ കാല് കുത്തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മുരളീധരനെ പോലെ ഇത്രയും വേഗം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ഒരു നേതാവ് ഇന്ന് കോണ്‍ഗ്രസിലില്ല. അദ്ദേഹമൊരു നിഷ്‌കളങ്കനായ മനുഷ്യനാണ്. എന്ത് ചതിയാണ് സുധാകരനും സതീശനും കാണിക്കുന്നത്. ഇവരുടെ താത്പര്യങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തെ ബലിയാടാക്കുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വടകരയിൽ മുരളിയെ ബലിയാടാക്കി. കോൺഗ്രസിൽ തട്ടാൻ പറ്റുന്ന പന്താണ് മുരളീധരനെന്നും സുരേന്ദ്രൻ പറഞ്ഞു.
k surendran invites K muraleedharan in to bjp