
സുൽത്താൻ ബത്തേരി: സാമ്പത്തിക തട്ടിപ്പ് കേസിൽ കലാഭവൻ സോബി അറസ്റ്റിൽ. സ്വിറ്റ്സർലൻഡിൽ ജോലി വാഗ്ധാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ സോബി ജോർജിനെ ബത്തേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. വയനാട് പുൽപ്പള്ളി സ്വദേശിയിൽ നിന്ന് 3 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. സോബിക്കെതിരെ വയനാട്ടിൽ മാത്രം 6 കേസുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
Kalabhavan Sobi arrested in financial fraud case