ബോക്സ് ഓഫിസ് ഇളക്കിമറിച്ച് കൽക്കി; 11 ദിവസം കൊണ്ട് നേടിയത് 900 കോടി

പ്രഭാസ് ചിത്രം കൽക്കി ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു. ജൂൺ 27 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രം ഇതുവരെ ചിത്രം 945 കോടി സ്വന്തമാക്കിയെന്ന് ബോക്സ് ഓഫീസ് അനലിസ്റ്റുകൾ പറയുന്നു. കേരള ബോക്സ് ഓഫിസിൽനിന്നും മാത്രം 24 കോടി ചിത്രം സ്വന്തമാക്കി. ആഗോള ബോക്സോഫിസിൽനിന്ന് 900 കോടി കലക്ഷൻ പിന്നിട്ടിരിക്കുകയാണ് സിനിമ.

നിർമാതാക്കളായ വൈജയന്തി മൂവീസ് ആണ് ഈ വിവരം സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിൽനിന്ന് മാത്രം 500 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമിച്ച ബ്രഹ്മാണ്ഡ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

320 സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എ.ഡി 2898 വരെ സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കി 2898 എ.ഡി. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. പ്രഭാസിന് പുറമെ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Kalki gross collection touch 900 crore with in 11 days

More Stories from this section

family-dental
witywide