ബിജെപിയുടെ പരിപ്പ് വെന്തില്ല; ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ ആഹ്വാനം ചെയ്ത് കമൽനാഥ്; അഭ്യൂഹങ്ങൾക്ക് വിരാമം

ഭോപ്പാൽ: മധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിചേരണമെന്ന് ആഹ്വാനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. കമൽ നാഥും മകൻ നകുൽ നാഥും ബിജെപിയിൽ ചേർന്നേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഇതോടെ ബിജെപിയുടെ ആഹ്വാനങ്ങൾക്ക് വിരാമമായി.

അടിച്ചമർത്തലിനും അനീതിക്കും എതിരായ പോരാട്ടത്തിൽ പങ്കാളികളാകണമെന്നാണ് പ്രവർത്തകരോട് കമൽനാഥ് പറഞ്ഞിരിക്കുന്നത്.

‘‘മധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വീകരിക്കാനുള്ള ആവേശത്തിലാണ്. രാജ്യത്തുടനീളം തെരുവിലിറങ്ങി അനീതിക്കും അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ നിർണായക പോരാട്ടം നടത്തുകയാണ് നമ്മുടെ നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധി പങ്കാളികളായി രാഹുൽ ഗാന്ധിക്ക് ശക്തിയും ധൈര്യവും പകരാൻ ഞാൻ മധ്യപ്രദേശിലെ ജനങ്ങളോടും കോൺഗ്രസിന്റെ ധീരരായ പ്രവർത്തകരോടും അഭ്യർഥിക്കുന്നു. അനീതിക്കെതിരായ ഈ മഹത്തായ പരിപാടിയിൽ നമുക്ക് ഒരുമിച്ച് അണിചേരാം,’’ കമൽനാഥ് എക്സിൽ കുറിച്ചു.

More Stories from this section

family-dental
witywide