
അമേരിക്കൻ തിരഞ്ഞെടുപ്പിൽ കലാശക്കൊട്ട്, നിശബ്ദ പ്രചാരണം തുടങ്ങിയ സംഭവങ്ങളില്ല. തിരഞ്ഞെടുപ്പിൻ്റെ അവസാന നിമിഷം വരെ പ്രചാരണം നടത്താം. അമേരിക്കയിൽ ഇതു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള രാത്രിയാണ്. കമല ഹാരിസും ട്രംപും സ്വിങ് സ്റ്റേറ്റായ പെൻസിൽവേനിയയിലാണ്. പെൻസിൽവേനിയയിലെ 19 ഇലക്ടറൽ വോട്ടുകൾക്ക് ഇരുവർക്കും ഏറ്റവും നിർണായകമാണ്.

മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 4 റാലികളായിരുന്നു ട്രംപിൻ്റെ ഇന്നത്തെ പരിപാടി. നോർത്ത് കരോലിനയിലെ റാലിയിൽ ആരംഭിച്ച അദ്ദേഹം പെൻസിൽ വേനിയയിലെ റീഡിംഗിലും പിറ്റ്സ്ബർഗിലും പ്രചാരണം നടത്തി. ഇനി . മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്‌സിലാണ് പരിപാടി. അതോടെ അദ്ദേഹത്തിന്റെ പ്രചാരണത്തിന് അവസാനമാകും.
വൈസ് പ്രസിഡൻ്റ് തിങ്കളാഴ്ച മുഴുവൻ പെൻസിൽവാനിയയിൽ അലൻടൗൺ ഉൾപ്പെടെയുള്ള തൊഴിലാളിവർഗ മേഖലകൾ സന്ദർശിച്ചു. രാത്രി വൈകി,ലേഡി ഗാഗയും ഓപ്ര വിൻഫ്രിയും ഉൾപ്പെടുന്ന ഫിലാഡൽഫിയ റാലിയോടെ കമല ക്യാംപെയിന് അവസാനമാകും.
Kamala and Trump last Campaign