188 വര്‍ഷത്തിനിടെ ജയിച്ചുകയറിയത് ഒരേയൊരു വൈസ് പ്രസിഡന്റ്, ഇക്കുറി ചരിത്രം തിരുത്തുമോ കമലാ ഹാരിസ്

വാഷിങ്ടണ്‍: കമലാ ഹാരിസ് ഇക്കുറി ചരിത്രം തിരുത്തുമോ എന്നുറ്റുനോക്കി അമേരിക്കൻ രാഷ്ട്രീയം. 1836 മുതല്‍ സിറ്റിങ് വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് മാത്രമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1988ലായിരുന്നു ബുഷ് ജയിച്ച് ചരിത്രം സൃഷ്ടിച്ചത്. കമല ഹാരിസ് വിജയിക്കുകയാണെങ്കില്‍ ചരിത്രമാകും. 1960 ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍, 1968ല്‍ ഹ്യൂബര്‍ട്ട് ഹംഫ്രി, 2000ല്‍ അല്‍ഗോര്‍, എന്നീ സിറ്റിങ് വൈസ് പ്രസിഡന്റുമാര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഈ ചരിത്രം തിരുത്തുകയാണ് കമലാ ഹാരിസിന്റെ ലക്ഷ്യം.

പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതോടെയാണ് വൈസ് പ്രസിഡന്റായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നത്. ചിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ കമല ഹാരിസ് പാര്‍ട്ടിയുടെ ഔദ്യോഗിക നോമിനേഷന്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തവണ കമല ഹാരിസ് ജയിച്ചാല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും പ്രസിഡന്റാവുകയും ചെയ്ത ജോര്‍ജ് ഡബ്ലു ബുഷിന്റെ പിന്‍ഗാമിയാകും. കമല ഹാരിസിന് പൂര്‍ണ പിന്തുണയുമായി ജോ ബൈഡനും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ട്.

പെന്‍സില്‍ വാനിയയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇരുവരും ഒരുമിച്ച് വേദിയിലെത്തും.

kamala harris eye big win after 188 years of us vice president history