‘ഇത് ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരം’, ഇസ്രയേലിനോട് കമല ഹാരിസ്; ‘യഹിയയുടെ മരണത്തോടെ ഹമാസിന്‍റെ സ്വാധീനം നഷ്ടമായി’

വാഷിംഗ്ടൺ: ഹമാസ് തലവൻ യഹിയ സിൻവാറിന്റെ മരണത്തിൽ പ്രതികരിച്ച് അമേരിക്കൻ വൈസ് പ്രസിഡന്‍റും ഡൊമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാർഥിയുമായ കമല ഹാരിസ് രംഗത്ത്. ഇത് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്നാണ് കമല ഹാരിസ് ഇസ്രയേലിനോട് പറഞ്ഞത്. യഹിയ സിൻവാറിന്റെ മരണത്തോടെ മേഖലയിൽ ഹമാസിന് സ്വാധീനം നഷ്മായ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിൽ സാധ്യമാണെന്നും കമല ഹാരിസ് പറഞ്ഞു.

നീതി നടപ്പായെന്നും യഹിയ സിൻവാറിന്റെ മരണത്തെ കമല ഹാരിസ് അഭിപ്രായപ്പെട്ടു. ഹമാസ് നശിച്ചിരിക്കുന്നു. നേതാക്കൻമാരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രയേലിന്റെ സുരക്ഷയും വർധിക്കും. ബാക്കിയുള്ള ബന്ദികളെ കൂടി മോചിപ്പിക്കുന്നതോടെ ഗാസയുടെ ദുരിതവും തീരുമെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.

നേരത്തെ യഹിയ സിന്‍വാറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തിയിരുന്നു. ലോകത്തിന് ഒരു ‘നല്ല ദിവസം’ എന്നായിരുന്നു ബോഡന്റെ പ്രതികരണം. കൂടാതെ, ഗാസ വെടിനിര്‍ത്തലിനും ബന്ദി ഇടപാടിനും ഉണ്ടായിരുന്ന ഒരു പ്രധാന തടസ്സം ഇത് നീക്കിയെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide