കണ്ടാൽ പറയില്ല, പക്ഷേ കമലാ ഹാരിസിന് നാളെ ഷഷ്ടി പൂർത്തി; പിറന്നാൾ ആഘോഷത്തിൽ പണി കിട്ടുന്നത് ട്രംപിന്

കമലാ ഹാരിസ് ഞായറാഴ്ച തൻ്റെ അറുപതാം ജന്മദിനം ആഘോഷിക്കുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്ന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ കമലയ്ക്ക് ഈ പിറന്നാൾ പ്രധാനപ്പെട്ടതാണ്. യുഎസിനെ ആദ്യ വനിതാ പ്രസിഡൻ്റായി കമല മാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഹാരിസും ട്രംപും നവംബർ 5 ലെ വോട്ടെടുപ്പ് വിധി തീരുമാനിക്കുന്ന നിർണായക സ്വിങ് സ്റ്റേറ്റുകളിൽ കൊടുംപിരികൊണ്ട പ്രചാരണത്തിലായതിനാൽ ജന്മദിനത്തിൽ പ്രചാരണ പരിപാടികളിൽ മുടക്കം വരാൻ സാധ്യതയില്ല. എന്നാൽ കമലയുടെ പിറന്നാൾ അമേരിക്കയിൽ വലിയ ചർച്ചാ വിഷയമാണ്. കാരണം അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ വലിയ വിഷയങ്ങൾ സ്ഥാനാർഥികളുടെ പ്രായം, പക്വത, ആറ്റിറ്റ്യൂഡ് തുടങ്ങിയ സംഗതികളൊക്കെയാണ്. കമലയ്ക്ക് 60 എങ്കിൽ ട്രംപിന് എത്ര വയസ്സുണ്ട് ? 78 വയസ്സുകാരനായ ട്രംപാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റ് സ്ഥാനാർത്ഥി. അദ്ദേഹത്തെ പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ബാധിച്ചു തടങ്ങിയെന്നാണ് ഡെമോക്രാറ്റുകളുടെ പ്രധാന ആക്ഷേപം.

അദ്ദേഹത്തിന്റെ മാനസിക ക്ഷമത പരിശോധനയ്ക്ക് വിധേയമാക്കമെന്നാണ് അവരുടെ ആവശ്യം. 78 വയസ്സായ ട്രംപ് ചില നേരങ്ങളിൽ പിച്ചുംപേയും പറയുന്നു, ആളുകളെ മാറിപോകുന്നു, തെറ്റായ വിവരങ്ങൾ പറയുന്നു ഇതെല്ലാമാണ് പ്രധാന ആരോപണം. കൂടാതെ അദ്ദേഹത്തിന്റെ വിചിത്രമായ ചില ഡാൻസ് പാർട്ടികളും കണ്ട് ആളുകൾ നെറ്റിചുളിക്കാൻ തുടങ്ങി.

2024 ലെ യുഎസ് തിരഞ്ഞെടുപ്പ് അസാധാരണമാംവിധം പ്രായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ്. ജോ ബൈഡൻ്റെ സ്ഥാനാർഥിത്വം തെറിക്കുന്നത് തന്നെ പ്രായം എന്ന കടമ്പയിൽ തട്ടിയാണ്. ട്രംപിനെതിരായ ഒരു സംവാദത്തിലെ ദാരുണമായ പ്രകടനത്തിന് ശേഷം 81 കാരനായ പ്രസിഡൻ്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം കമലാ ഹാരിസിന് കൈമാറുകയായിരുന്നു. ബൈഡനെക്കാൾ 21 വയസ് കുറവുള്ള കമലയുടെ വരവ് ഡെമോക്രാറ്റുകൾക്ക് പുതിയ ഉണർവ് പകർന്നിരുന്നു.

ബൈഡൻ പിന്മാറിയതിന് തൊട്ടുപിന്നാലെ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. “അവർക്ക് 60 വയസ്സ് ആണെന്ന് എനിക്ക് മനസ്സിലായില്ല. അവൾക്ക് കുറച്ച് ചെറുപ്പമാണെന്ന് ഞാൻ കരുതി. പക്ഷേ അവർക്ക് 60 വയസ്സുണ്ട്”

പ്രചാരണം കൂടുതൽ പുരോഗമിക്കെ, കമലാ ഹാരിസ് പ്രായം ഒരു ആയുധമാക്കി. ഒക്‌ടോബർ 12-ന് അവരുടെ സ്വന്തം മെഡിക്കൽ റിപ്പോർട്ട് അവർ പൊതു മധ്യത്തിൽ വെളിവാക്കി. തികഞ്ഞ ആരോഗ്യമുള്ള വ്യക്തിയാണ് താനെന്ന് അവർ വ്യക്തമാക്കിയെന്നു മാത്രമല്ല, അതുപോലെ ഒന്ന് പുറത്തു വിടാൻ ട്രംപിനെ വെല്ലുവിളിക്കുകയും ചെയ്തു.

ചെറുപ്പക്കാരായ വോട്ടർമാരുടെ ശക്തമായ പിന്തുണ ഹാരിസിന് ഉണ്ട്. ട്രംപിൻ്റെ പ്രായത്തെ ആക്രമിക്കുന്നതിനാൽ പ്രായമായ വോട്ടർമാർക്ക് ട്രംപിനോട് ഒരു ആഭിമുഖ്യമുണ്ട്.

Kamala Harris is 60 tomorrow

More Stories from this section

family-dental
witywide