വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് മുൻതൂക്കമെന്ന് സർവേ. ബ്ലൂംബെര്‍ഗ് ന്യൂസ്/മോര്‍ണിങ് കണ്‍സള്‍ട്ട് സർവേ പ്രകാരം പ്രകാരം, ഏഴ് സ്വിങ്ങ് സ്റ്റേറ്റുകളില്‍ ആറിലും കമല ഹാരിസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ മറികടക്കും.
ജൂലൈ 24 മുതല്‍ 28 വരെ ഓണ്‍ലൈനായി നടത്തിയ വോട്ടെടുപ്പില്‍, മിഷിഗനില്‍ കമലാ ഹാരിസ് 11 ശതമാനം പോയിന്‍റിന് മുന്നിലാണ്. അരിസോന, വിസ്‌കോൻസെൻ, നെവാഡ എന്നിവിടങ്ങളില്‍ ഹാരിസിന് 2 പോയിന്‍റ് നേട്ടമുണ്ട്. പെന്‍സില്‍വേനിയയില്‍ ഹാരിസിനേക്കാള്‍ 4 പോയിന്‍റും നോര്‍ത്ത് കരോലിനയില്‍ 2 പോയിന്‍റും ട്രംപ് മുന്നിലാണ്. ജോര്‍ജിയയില്‍ ഇരുവരും തുല്യനിലയിലാണ്.
ബൈഡന് പകരം കമലാ ഹാരിസ് വന്നതോടെ ട്രംപിനുണ്ടായിരുന്ന മുൻതൂക്കം നഷ്ടപ്പെടുന്നതായാണ് സർവേകൾ പറയുന്നുത്.
kamala Harris leading seven swing states