വാഷിംഗ്ടൺ: നവംബർ 5ന് നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിലുള്ള വാശിയേറിയ സംവാദം ഏതാനും ദിവസങ്ങൾക്കു മുമ്പാണ് നടന്നത്. സംവാദത്തിനു ശേഷമുള്ള പുതിയ അഭിപ്രായ സർവേവകൾ പ്രകാരം വോട്ടർമാർ കരുതുന്നത് സംവാദത്തിൽ ജയിച്ചത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് ആണെന്നാണ്. 47% പേർ കമലയെ പിന്തുണച്ചപ്പോൾ 42% ആളുകൾ മാത്രമാണ് ട്രംപിനെ പിന്തുണച്ചത്. റോയിട്ടേഴ്‌സ്/Ipsos സർവേയിലാണ് ഇപ്രകാരം പറയുന്നത്.
രണ്ട് ദിവസത്തെ വോട്ടെടുപ്പ്, രജിസ്റ്റർ ചെയ്ത വോട്ടർമാർ കമല ഹാരിസിന് അഞ്ച് ശതമാനം പോയിൻ്റ് ലീഡ് ഉള്ളതായി പ്രഖ്യാപിച്ചു. ആഗസ്ത് 21-28 ലെ റോയിട്ടേഴ്‌സ്/ഇപ്‌സോസ് വോട്ടെടുപ്പിൽ ട്രംപിനേക്കാൾ നാല് പോയിൻ്റ് നേട്ടത്തിന് തൊട്ടുമുകളിലാണ് കമല.
ചൊവ്വാഴ്ചത്തെ സംവാദത്തെക്കുറിച്ച് എന്തെങ്കിലും കേട്ടിട്ടുണ്ടെന്ന് പറഞ്ഞ വോട്ടർമാരിൽ 53% പേർ കമല ഹാരിസ് വിജയിച്ചുവെന്നും 24% പേർ ട്രംപ് വിജയിച്ചുവെന്നും പറഞ്ഞു. പ്രതികരിച്ചവരിൽ 52% പേർ ട്രംപ് പതറിവീണുവെന്നും നല്ല പ്രകടനം കാഴ്ചവച്ചതായി തോന്നിയില്ലെന്നും 21% പേർ കമല ഹാരിസിൻ്റേതാണെന്ന് നല്ല പ്രകടനമെന്നും പറഞ്ഞു.
59 കാരിയായ കമല ഹാരിസ്, 78 കാരനായ ട്രംപിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ട്രംപിനെതിരായ കേസുകളെക്കുറിച്ചും ട്രംപിന്റെ കുടിയേറ്റ നയത്തെക്കുറിച്ചും ഗർഭച്ഛിദ്രനിയമത്തിലെ നിലാപടിനെക്കുറിച്ചും സംസാരിച്ച കമല ഹാരിസ് വിദഗ്ധമായി മുൻ പ്രസിഡന്റിനെ പ്രകോപിപ്പിച്ചു.