വാഷിങ്ടൺ: വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമലാ ഹാരിസ്, വാഷിംഗ്ടൺ ഡി സിയിലെ ചരിത്രപരമായി കറുത്തവർഗ്ഗക്കാരുടെ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ ഇലക്ഷൻ നൈറ്റ് വാച്ച് പാർട്ടിക്ക് ആതിഥേയത്വം വഹിക്കും. തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ പ്രാധാന്യമുള്ള സ്ഥലം എന്നാണ് പരിപാടിയെ കമല വിശേഷിപ്പിച്ചത്.
അറ്റ്ലാൻ്റ റേഡിയോ സ്റ്റേഷൻ വി-103-ൻ്റെ ദി ബിഗ് ടൈഗർ മോർണിംഗ് ഷോയിലാണ് കമലാ ഹാരിസ് ഇക്കാര്യം ആദ്യം പറഞ്ഞത്. താൻ പഠിച്ചത് ഇവിടെയാണെന്നും എൻ്റെ പ്രിയപ്പെട്ട പൂർവ വിദ്യാലയത്തിലേക്കാണ് മടങ്ങുന്നതെന്നും കമലാ ഹാരിസ് പറഞ്ഞു.
ഹോവാർഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ ഈ തെരഞ്ഞെടുപ്പിൽ ആവേശഭരിതരാണ്. അവരുടെ പൂർവ വിദ്യാർഥിയാണ് മത്സരിക്കുന്നത്. ക്യാമ്പസിലുടനീളം നല്ല രീതിയിലാണ് പ്രചാരണമെന്നും അവർ പറഞ്ഞു.
കമലാ ഹാരിസ് ഈ സമയത്ത് ഹൊവാർഡിന് വരുന്നത് ഒരു ബഹുമതിയാണെന്നും സ്ഥാനാർത്ഥികൾ തിരിച്ചുവരുന്നത് ബഹുമാനമായി തോന്നുന്നുവെന്നും ഹോവാർഡ് വിദ്യാർഥിയും ജോർജിയ വോട്ടറുമായ ട്രെൻ്റ് മോറോ പറഞ്ഞു.
Kamala harris nigh watch party in Howard university