സംവാദം തുണച്ചതാരെ? കമലയോ ട്രംപോ മുന്നിൽ? സർവെ ഫലങ്ങൾ പുറത്ത്!

വാഷിംഗ്ടണ്‍: ട്രംപുമായുള്ള തീപാറുന്ന സംവാദത്തിനുശേഷം അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ കമലഹാരിസിന് പിന്തുണ വര്‍ധിച്ചതായി സര്‍വേ ഫലങ്ങൾ. രണ്ടു ദിവസം നീണ്ട റോയിട്ടേഴ്സ്/ഇപ്സോസ് പോളില്‍ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ ഹാരിസിനു 47%–42% ലീഡാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 27-28 സര്‍വേയില്‍ ലീഡ് 4% ആയിരുന്നു. മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വേയില്‍ ഹാരിസ് 50%, ട്രംപ് 45%. അവര്‍ ഡിബേറ്റിനു മുന്‍പ് നടത്തിയ സര്‍വേയില്‍ 4 പോയിന്റ് ആയിരുന്നു കമലയ്ക്ക് ലഭിച്ചിരുന്ന ലീഡ്.

റോയിട്ടേഴ്സ്/ഇപ്സോസ് പോളില്‍, ഡിബേറ്റ് ശ്രദ്ധിച്ചെന്നു പറഞ്ഞ വോട്ടര്‍മാരില്‍ 53% ഹാരിസിനെ പിന്തുണച്ചപ്പോള്‍ ട്രംപിന്റെ പിന്തുണ വെറും 24% ആണ്. ട്രംപിന് ഡിബേറ്റില്‍ തിളങ്ങാനായില്ലെന്ന് 52% വോട്ടര്‍മാര്‍ പറയുന്നു. ഹാരിസിനെ കുറിച്ച് അങ്ങിനെ പറഞ്ഞത് 21% മാത്രം.

കൂടുതല്‍ ഉയര്‍ന്ന ധാര്‍മികതയുള്ള സ്ഥാനാര്‍ത്ഥി ഹാരിസ് തന്നെയെന്നു സര്‍വെയില്‍ പങ്കെടുത്ത 52% വോട്ടര്‍മാര്‍ പറഞ്ഞു. ട്രംപിനെ ധാര്‍മികയെക്കുറിച്ച് അനുകൂലമായി പറഞ്ഞത് 29% പേര്‍ മാത്രമാണ്. സംവാദത്തില്‍ ട്രംപ് ആണ് വിജയിച്ചത് എന്ന് 53 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ പറഞ്ഞപ്പോള്‍ ഹാരിസ് തന്നെ വിജയി എന്നു പറയുന്ന ഡെമോക്രാറ്റുകള്‍ 91% ആണ്.

സ്വതന്ത്ര വോട്ടര്‍മാര്‍ക്കിടയില്‍ ഹാരിസ് 46–40 എന്ന ലീഡ് നേടി. ഹാരിസിനു കുതിപ്പ് കാണുന്നു എന്നാണ് മോര്‍ണിംഗ് കണ്‍സള്‍ട്ട് പറയുന്നത്. എന്നാല്‍ പ്രകടമായി കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി മത്സരം കടുത്ത നിലയില്‍ തുടരുകയാണ്.

More Stories from this section

family-dental
witywide