സ്ത്രീകളെയും കുട്ടികളെയും യുദ്ധ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷിക്കുക. എന്നത് തന്റെ ലക്ഷ്യമായിരിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് നിലപാട് വ്യക്തമാക്കി. അമേരിക്കന്‍ ജനതക്ക് വേണ്ടിയും അമേരിക്ക എന്ന രാജ്യത്തിന്റെ ശക്തമായ നിലനില്പിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയായിരിക്കും തന്റെ നിലപാടുകളെന്നും കമല പറഞ്ഞു. മൂല്യങ്ങളില്‍ വിശ്വസക്കുന്ന ആളാണ് താനെന്നും കമല ഹാരിസ് വ്യക്തമാക്കി.
ക്രിമിനലുകളെ പിന്തുണക്കാനാണ് കമലഹാരിസ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് തിരിച്ചടിച്ചു. ഇത് റാഡിക്കല്‍ ഇടതുപക്ഷ നിലപാടാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് കമല പിന്തുടരുന്നത്. അവിടെ മനുഷ്യാവകാശങ്ങളില്ല. ക്രിമിനലുകള്‍ക്കുള്ള പിന്തുണയായിരിക്കുംകമല ഹാരിസ് നേതൃത്വമെന്നും ട്രംപ് ആരോപിച്ചു. ബൈഡൻ ഭരണകൂടത്തിൻ്റെ ക്രിമിനൽ റെക്കോർഡിനെ ട്രംപ് ആക്രമിച്ചു. ഇതിന് മറുപടിയായാണ് ഹാരിസ് ട്രംപിൻ്റെ നിയമപ്രശ്‌നങ്ങൾ എടുത്തു.
“ദേശീയ സുരക്ഷാ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, തിരഞ്ഞെടുപ്പ് ഇടപെടൽ എന്നിവയ്‌ക്ക് ശിക്ഷിക്കപ്പെട്ട ഒരാളിൽ നിന്ന് ഇതെല്ലാം കേൾക്കുന്നത് വളരെ വലുതാണെന്ന് ഞാൻ കരുതുന്നു. ലൈംഗികാതിക്രമത്തിന് ഉത്തരവാദിയാണ് ഇദ്ദേഹമെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത തവണ കോടതിയിൽ ഹാജരാകുന്നത് നവംബറിൽ സ്വന്തം ക്രിമിനൽ ശിക്ഷാവിധി അറിയാൻ വേണ്ടിയാണ്,” കമല ട്രംപിനെ പരിഹസിച്ചു. എന്നാൽ തനിക്കെതിരായ കേസുകളും പീഡനാരോപണവും കെട്ടിച്ചമച്ചതാണെന്ന് ട്രംപ് മറുപടി നൽകി.