വാഷിങ്ടണ്‍: കരുത്ത് ചോര്‍ന്നുപോകാതെ പോരാട്ടം തുടരാനായി അനുയായികള്‍ക്ക് കമലാഹിരിസിന്റെ വിഡിയോ സന്ദേശം. യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന കമലാ ഹാരിസിനെ പിന്തള്ളി ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് കമല എക്‌സില്‍ ഒരു ഹ്രസ്വവിഡിയോ പോസ്റ്റ് ചെയ്തത്. നവംബര്‍ അഞ്ചിന് മുമ്പുവരെ എങ്ങനെയായിരുന്നോ പ്രവര്‍ത്തിച്ചിരുന്നത് അതുതുടര്‍ന്നും പ്രാവര്‍ത്തികമാക്കാനുള്ള ശക്തിയും ഊര്‍ജവും ഇപ്പോഴും പ്രവര്‍ത്തകരില്‍ ഉണ്ടെന്ന് കമല പാര്‍ട്ടി അനുഭാവികളെ ഓര്‍മിപ്പിച്ചു.
‘ ഒരു കാര്യം നിങ്ങളെ ഓര്‍മപ്പെടുത്തുകയാണ്. നിങ്ങള്‍ക്കുള്ളിലെ കരുത്ത് കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത്. നവംബര്‍ അഞ്ചുവരെ നിങ്ങള്‍ക്കുണ്ടായിരുന്ന ആ കരുത്ത് നിങ്ങള്‍ക്കൊപ്പമുണ്ട്, ഒരേ ലക്ഷ്യത്തിനായി ഒന്നിക്കുകയും ചെയ്തിട്ടുണ്ട്. പ്രചോദിപ്പിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് നിങ്ങളിലുണ്ട്. അതുകൊണ്ട് നിങ്ങളിലെ കരുത്ത് കവര്‍ന്നെടുക്കാന്‍ ആരെയും, ഒരു സാഹചര്യത്തെയും ഒരിക്കലും അനുവദിക്കരുത്’ എന്നായിരുന്നു കമലയുടെ വീഡിയോ സന്ദേശം. വീഡിയോ ഒരു മിനിറ്റില്‍ താഴെയേ ദൈര്‍ഘ്യമുണ്ടായിരുന്നുള്ളൂ. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ ആറു മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. കമലയുടെ പെട്ടെന്നുള്ള സന്ദേശത്തിനുപിന്നിലെ പ്രചോദനത്തെക്കുറിച്ചാണ് പിന്നീട് സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്.
Vice President @KamalaHarris’ message to supporters. pic.twitter.com/x5xMUGTtkz
— The Democrats (@TheDemocrats) November 26, 2024
കമലാഹാരിസിന്റെ വിഡിയോ സന്ദേശം നിമിഷങ്ങള്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ കുതിപ്പുണ്ടാക്കി. അതേസമയം നിരവധി പേര്‍ ഇതിനെ ‘തമാശ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്.
ആധുനിക യു.എസ്സിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്മാറിയ സാഹചര്യത്തിലാണ് കലാഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമരത്തേക്ക് വന്നത്. ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകളും സന്ദേശങ്ങളും വര്‍ഗവിദ്വേഷ പ്രസംഗങ്ങളും ലിംഗന്യൂനപക്ഷത്തോടുള്ള മനോഭാവവും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തമായ ആയുധമാക്കിയിരുന്നു കമല.
Never let anyone or any situation rob you of your strength Kamala Harris video goes viral