കൂവി തോൽപ്പിക്കാം എന്നു വിചാരിക്കേണ്ട; പ്രചാരണം തടസ്സപ്പെടാത്താൻ എത്തിയ ട്രംപ് അനുകൂലികളെ കളിയാക്കി കമല ഹാരിസ്

വാഷിംഗ്ടൺ: ഡെമോക്രാറ്റ് പ്രസിഡൻഷ്യൽ സ്ഥാനാർഥി കമലാ ഹാരിസിൻ്റെ വിസ്കോൺസിനിൽ നടന്ന റാലിയിൽ ട്രംപ് ആരാധകരെത്തി ബഹളം വച്ചു. കമല ഹാരിസ് പ്രസംഗിക്കുമ്പോൾ എല്ലാം പ്രസംഗത്തെ തടസ്സപ്പെടുത്തിക്കൊണ്ട് ‘ നീ കള്ളം പറയുന്നു, കള്ളം പറയുന്നു’ എന്ന് വിളിച്ച് കൂവിക്കൊണ്ടിരുന്നു.

അവരുടെ വയടപ്പിച്ചുകൊണ്ട് കമല പറഞ്ഞ്. ‘ നിങ്ങൾ വന്ന സ്ഥലം മാറിപ്പോയി.. നിങ്ങൾക്ക് തെറ്റിപ്പോയി..നിങ്ങൾ ഇ കാര്യം പറയേണ്ടിയിരുന്നത് മറ്റൊരു സ്ഥലത്താണ്. ഇതിനെക്കാൾ ചെറിയ ഒരു റാലി തെരുവിൽ എവിടെയോ നടക്കുന്നുണ്ട്. അവിടെ പോകൂ.. ” വലിയ കരഘോഷത്തോടെയാണ് കമലയുടെ സപ്പോർട്ടർമാർ ഈ പ്രസംഗത്തെ എതിരേറ്റത്. കമലയുടെ ഈ പ്രസംഗത്തിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ്. ലഭിക്കുന്നത്.

ഗർഭച്ഛിദ്ര വിഷയത്തിൽ ഡൊണാൾഡ് ട്രംപിൻ്റെ നിലപാടിനും റോ വേഴ്സസ് വേയ്ഡിനെ മറികടക്കാനായി ട്രംപ് കോടതികളിൽ നടത്തിയ ഇടപെടലുകൾക്കും എതിരെ ആഞ്ഞടിക്കുകയായിരുന്നു കമല. അപ്പോഴാണ് ട്രംപ് അനുകൂലികൾ ബഹളം വച്ചത്.

ഈ വർഷത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഏഴ് പ്രധാന സ്വിംഗ് സ്റ്റേറ്റുകളിൽ ഒന്നാണ് വിസ്കോൺസിൻ, അതുകൊണ്ടു തന്നെ ആ സംസ്ഥാനത്തെ ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു ലാ ക്രോസിലെ ഹാരിസിൻ്റെ റാലി.

മറ്റൊരു റാലിയിൽ, സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് ട്രംപിന് ഒരു ചുക്കും അറിയില്ല എന്ന് കമല ആഞ്ഞടിച്ചു. റോ vs വേയ്ഡ് മാറ്റണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നില്ല എന്ന് ഇപ്പോൾ ട്രംപ് പറയുന്നു. ഗർഭച്ഛിദ്രത്തെ തുടർന്ന് മതിയായ ചികിൽസ കിട്ടാതെ അണുബാധ മൂലം നിരവധി സ്ത്രീകൾക്ക് ജീവൻ നഷ്ടമാകുന്നുണ്ട്. നിങ്ങൾക്ക് അത് അവിശ്വസീനമായി തോന്നാം. പക്ഷേ അതാണ് സത്യം. ഇത്രയൊക്കെ ചെയ്തു കൂട്ടിയിട്ട് ട്രംപ് ഇപ്പോൾ പറയുകയാണ് IVF ൻ്റെ പിതാവ് അദ്ദേഹമാണെന്ന്. എന്താണ് അതിൻ്റെ അർഥം? കമലാ ഹാരിസ് ചോദിച്ചു.

Kamala Harris’s Witty Reply to Trump Supporters

More Stories from this section

family-dental
witywide