‘ഞാന്‍ അഭിമാനിയായ ഹിന്ദു’; ബീഫ് കഴിക്കുമെന്ന ആരോപണം തള്ളി കങ്കണ

മണ്ഡി: താന്‍ ബീഫ് കഴിക്കാറില്ലെന്ന് നടിയും മണ്ഡി ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. ബീഫ് കഴിച്ചിരുന്നതായി കങ്കണ തന്നെ നേരത്തെ പറഞ്ഞതായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്‍റെ ആരോപണത്തിനാണ് മറുപടി.

‘ഞാന്‍ ബീഫോ മറ്റേതെങ്കിലും റെഡ് മീറ്റോ കഴിക്കാറില്ല. എന്നെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിക്കുന്നത് ലജ്ജാകരമാണ്, ദശാബ്ദങ്ങളായി ഞാന്‍ യോഗ, ആയുര്‍വേദ ജീവിതരീതികളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങളിലൂടെ എന്റെ പ്രതിച്ഛായ തകര്‍ക്കാനാകില്ല. എന്റെ ആളുകള്‍ക്ക് എന്നെ അറിയാം, ഞാന്‍ അഭിമാനമുള്ള ഒരു ഹിന്ദുവാണ്. ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ല’, കങ്കണ എക്‌സില്‍ കുറിച്ചു.

ബീഫ് ഇഷ്ടപ്പെടുകയും കഴിക്കുകയും ചെയ്തിരുന്ന ഒരാളെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് എന്നാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് കൂടിയായ വിജയ് വഡേത്തിവാറി ആരോപിച്ചത്. എന്നാല്‍ എന്റെ ആളുകള്‍ക്ക് എന്നെ അറിയാമെന്നും അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും ഹിന്ദുവായതില്‍ അഭിമാനിക്കുന്നതായും കങ്കണ എക്സില്‍ കുറിച്ചു.

More Stories from this section

family-dental
witywide