
ദില്ലി: കോൺഗ്രസ് നേതാവ് സുപ്രിയാ ശ്രീനഥേക്ക് മറുപടിയുമായി ബിജെപി സ്ഥാനാർഥിയും നടിയുമായ കങ്കണാ റണാവത്ത്. ഒരു കലാകാരിയെന്ന നിലയിൽ കഴിഞ്ഞ 20 വർഷത്തെ എൻ്റെ കരിയറിൽ ഞാൻ എല്ലാത്തരം സ്ത്രീകളെയും അവതരിപ്പിച്ചു. ക്വീൻ എന്ന ചിത്രത്തിലെ നിഷ്കളങ്കയായ പെൺകുട്ടി മുതൽ ധക്കഡിലെ വശീകരിക്കുന്ന ചാര വനിത വരെ ഞാനവതരിപ്പിച്ചെന്ന് കങ്കണ എക്സിൽ പോസ്റ്റ് ചെയ്തു.
മണികർണികയിലെ ദേവി മുതൽ ചന്ദ്രമുഖിയിലെ പ്രേതം വരെ. രാജ്ജോയിലെ ഒരു വേശ്യ മുതൽ തലൈവിയിലെ വിപ്ലവ നേതാവ് വരെ. ഇതെല്ലാം ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളാണ്. നമ്മുടെ പെൺമക്കളെ മുൻവിധികളുടെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കണം, അവരുടെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള ആലോചനക്ക് അതീതമായി ഉയരണം. എല്ലാറ്റിനുമുപരിയായി ജീവിതത്തെയും സാഹചര്യങ്ങളെയും വെല്ലുവിളിക്കുന്ന സ്ത്രീകളെ ലൈംഗികത്തൊഴിലാളികളായി അധിക്ഷേപിക്കുന്നതിൽ നിന്നും അപവാദം പറയുന്നതിൽ നിന്നും നാം വിട്ടുനിൽക്കണം. ഓരോ സ്ത്രിക്കും അവരുടേതായ മാന്യതയുണ്ട്- കങ്കണ കുറിച്ചു.
കങ്കണാ റണാവത്തിനെതിരെ ലൈംഗിക പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. സുപ്രിയക്കെതിരെ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷൻ സൂചിപ്പിച്ചിരുന്നു. എന്നാൽ, തന്റെ അക്കൗണ്ടിൽ നിന്ന് മറ്റാരോ ആണ് അധിക്ഷേപ പരാമർശം പോസ്റ്റ് ചെയ്തതെന്നായിരുന്നു സുപ്രിയയുടെ മറുപടി.
Kangana Ranaut reply on supriya srinate comment