കണ്ണൂർ അ‍‍ഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് നവീൻ ബാബു ജീവനൊടുക്കിയ നിലയിൽ, ഇദ്ദേഹത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു

കണ്ണൂർ അ‍‍ഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബു മരിച്ചനിലയിൽ. കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അടുത്തിടെ നടന്ന യാത്രയയപ്പ് യോഗത്തിൽ, നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബു, അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന നവീനുള്ള യാത്രയയപ്പ് യോഗത്തിൽ നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രൂക്ഷമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്കു ക്ഷണിച്ചിരുന്നില്ല.ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യ നവീനെതിരെ ആരോപണം ഉന്നയിച്ചത്. നവീൻ ബാബുവിന് ഉപഹാരങ്ങൾ നൽകാൻ കാത്തുനിൽക്കുന്നില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോകുകയും ചെയ്തു.

പത്തനംതിട്ട ഓഫിസിൽ ഇന്ന് ജോയിൻ ചെയ്യേണ്ടതിനാൽ അദ്ദേഹത്തിന്റെ വരവും കാത്ത് കുടുംബം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ നവീൻ വരുമെന്ന പറഞ്ഞ ട്രെയിനിൽ കാണാതായതോടെയാണ് അന്വേഷിച്ചത്. അപ്പോഴാണ് കണ്ണൂരിലെ ക്വാർട്ടേഴ്സിനുള്ളിൽ നവീൻ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വിവരം ലഭിച്ചത്.

പത്തനംതിട്ടയിലാണ് നവീൻ ബാബുവിന്റെ വീട്. വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിനിൽക്കെ, നവീൻ ബാബു അവിടേക്കു സ്ഥലംമാറ്റം ചോദിച്ചുവാങ്ങുകയായിരുന്നു. റാന്നി തഹസിൽദാറായിരിക്കെയാണ് രണ്ടര വർഷം മുൻപാണ് കാസർഗോഡ് എഡിഎമ്മായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂരിൽ ചുമതലയേറ്റത്.

കോന്നി തഹസിൽദാർ മഞ്ജുഷയാണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്.

Kannur ADM Naveen babu died after Corruption Allegations

More Stories from this section

family-dental
witywide