കോഴിക്കോട്: വിവാഹമോചനവും ആത്മഹത്യയും വർധിക്കുന്നത് വിവരക്കേടിന്റെ പേരിലാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ. സമസ്ത ശതവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുദരിസ് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അറിവിന്റെ അഭാവമുള്ളതുകൊണ്ടാണ് ആത്മഹത്യ വർധിക്കുന്നത്. ധാർമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് സാമൂഹിക തിന്മകളുടെ കാരണം. രാജ്യത്തിന്റെയും ലോകത്തിന്റെയും നിലനിൽപ്പിന് സാമൂഹിക തിൻമകളുടെ നിർമാർജനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kanthapuram aboobacker musliyar on divorce and suicide