ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ പുനരാരംഭിക്കാൻ നിർദേശം നൽകി കർണാടക ഹൈക്കോടതി.
പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തിരച്ചിൽ നിർത്തിയതെന്ന സർക്കാർ വാദത്തെ തള്ളിക്കൊണ്ടാണ് തിരച്ചിൽ പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.
തിരച്ചിൽ പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്നും മോശം കാലാവസ്ഥയെ തുടർന്ന് താത്ക്കാലികമായി മാത്രം നിർത്തിവച്ചിരിക്കുന്നതെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് വന്നെങ്കിലും തിരച്ചിൽ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ കർണാടക സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.