അർജുന്റെ രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് കർണാടക ഹൈക്കോടതി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ് അയച്ചു

ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിൽ മണ്ണിടിഞ്ഞ് കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യത്തിൽ ഇടപെട്ട് കർണാടക ഹൈക്കോടതി. ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ഇരു സര്‍ക്കാരുകളോടും ഉടൻ മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെയുള്ള രക്ഷാ ദൗത്യത്തിൻ്റെ വിവരങ്ങൾ ക‍ർണാടക ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചു. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. രണ്ട് മലയാളി അഭിഭാഷകരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് ഹൈക്കോടതിയിലെത്തിയത്.

Karnataka High court seek report on Arjun’s rescue mission

More Stories from this section

family-dental
witywide