കോടികളുടെ അഴിമതി ആരോപണം: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു

ബെംഗളൂരു: കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണത്തെ തുടർന്ന് കർണാടക മന്ത്രിസഭയിൽ ആദ്യത്തെ രാജി. പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്രയാണ് രാജിവെച്ചത്. കർണാടക മഹർ‌ഷി, വാൽമീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ അഴിമതി ആരോപണമ ഉയർന്നത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും രാജി ആവശ്യപ്പെടുകയായിരുന്നു.

ആരോപണങ്ങൾ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും ഡി.കെ.ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വാൽമീകി കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിന്‍റെ ആത്മഹത്യയെ തുടർന്ന് കോടികളുടെ അഴിമതി ആരോപണം ഉ‌യർന്നു. അഴിമതിയിൽ മന്ത്രിക്കും പങ്കുണ്ടെന്ന് ആത്മഹത്യക്കുറിപ്പിൽ ആരോപണമുന്നയിക്കപ്പെട്ടു.

ഗോത്ര വികസന വകുപ്പിന്റെ ക്ഷേമപദ്ധതിക്കായുള്ള 187 കോടി രൂപയിൽ 90 കോടി രൂപ ചില ഐടി കമ്പനികളുടെയും ഹൈദരാബാദ് കേന്ദ്രമാക്കി ‌പ്രവർത്തിക്കുന്ന ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയെന്നാണ് പറയുന്നത്. ചില ഉദ്യോഗസ്ഥർക്ക് നേരെയും ആരോപണമുയർന്നു. കേസിൽ വാൽമീകി കോർപറേഷന്‍ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Karnataka minister B Nagendra resign

More Stories from this section

family-dental
witywide