വിമാനയാത്രക്കിടെ ജീവനക്കാരോട് മോശമായി പെരുമാറി മലയാളി, കടലിൽ ചാടുമെന്നും ഭീഷണി; ഒടുവിൽ അറസ്റ്റിലായി

ബെംഗളുരു: വിമാനയാത്രക്കിടെ ജീവനക്കാരോട് മോശമായി പെരുമാറിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ. ആദ്യം ജീവനക്കാരോട് മോശമായി പെരുമാറിയ യുവാവ് പിന്നീട് വിമാനത്തിൽ നിന്ന് കടലിൽ ചാടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. വിമാന ജീവനക്കാരുടെ പരാതിയിൽ കണ്ണൂർ സ്വദേശിയായ മുഹമ്മദിനെ മംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ദുബായ്- മംഗളൂരു വിമാനത്തിൽ മേയ് എട്ടിനാണ് സംഭവം നടന്നത്.

ജീവനക്കാരുടെ പരാതിയെത്തുടർന്ന് വിമാനം മംഗളൂരുവിൽ എത്തിയതിന് പിന്നാലെ മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്തിൽ നിന്ന് കടലിലേയ്ക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മുഹമ്മദ് മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide