അർജുന്റെ രക്ഷാപ്രവർത്തനത്തിനിടെ കർണാടക പൊലീസ് മുഖത്തടിച്ചെന്ന് ലോറി ഉടമ മനാഫിന്റെ പരാതി

കാർവാർ (കർണാടക): ഷിരൂരിൽ അർജുനായി രക്ഷാ പ്രവർത്തനം തുടരുന്നതിനിടെ ലോറിയുടമ മനാഫിനെ കർണാടക പൊലീസ് മുഖത്തടിച്ചതായി പരാതി. തർക്കത്തിനിടെയാണ് മനാഫിനുനേരെ കയ്യേറ്റമുണ്ടായതായും കാർവാർ എസ്പി മുഖത്തടിച്ചതായും ആരോപണമുയർന്നത്. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിയെ തിരച്ചിലിനായി എത്തിച്ചത് സംബന്ധിച്ചായിരുന്നു തർക്കം.

രഞ്ജിത്തിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് മനാഫ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. രഞ്ജിത്ത് ഇസ്രയേലിയെ എത്തിക്കുന്ന കാര്യം ഇന്നലെ തന്നെ മനാഫ് അധികൃതരെ അറിയിച്ചിരുന്നുവെന്നും പറഞ്ഞു. ദുർഘടമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള ആളാണ് രഞ്ജിത്ത് ഇസ്രയേലി. മനാഫിനോടൊപ്പം അർജുന്റെ സഹോദരനുമുണ്ടായിരുന്നു. വാക്കുതർക്കത്തിനിടെ എസ്പി കയ്യേറ്റം ചെയ്തതുവെന്ന് മനാഫ് പറഞ്ഞു.

പിന്നീട് രേഖകൾ പരിശോധിച്ച് അധികൃതർ ഇവരെ കടത്തിവിട്ടു. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. മണ്ണിടിച്ചിലിൽ ഇതിനകം 7 പേരുടെ മൃതദേഹം കണ്ടെത്തി. അർജുൻ ഉൾപ്പെടെ 3 പേർക്കായി തിരച്ചിൽ തുടരുകയാണ്.

Karnataka Police hit Lorry owner manaf while rescue operation

More Stories from this section

family-dental
witywide