കര്‍ണാടക വിദ്യാര്‍ത്ഥിനിയുടെ കൊലപാതം; വന്‍ പ്രതിഷേധം, ലവ് ജിഹാദെന്ന് പിതാവ്

ബംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ കര്‍ണാടകയില്‍ കോളേജ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ ലൗജിഹാദ് ആരോപിച്ച് പിതാവ് രംഗത്ത്. ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവായ നിരഞ്ജന്‍ ഹിരേമത്തിന്റെ മകളുമായ നേഹ ഹിരേമത്തിനെ അതേ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയായ ഫയാസ് ഖോണ്ടുനായ്ക്കാണ് കൊലപ്പെടുത്തിയത്.

എട്ടുതവണ കുത്തിയാണ് ഫയാസ് 23 കാരിയായ നേഹ ഹിരേമത്തിനെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് പെണ്‍കുട്ടി തന്നെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ഫയാസ് അവകാശപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവിലേക്ക് ഈ വിഷയം എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭരണകക്ഷി ഇത് വ്യക്തിപരമായ ഒരു സംഭവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, ഇത് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയാണ് കാണിക്കുന്നതെന്ന് ബിജെപി വാദിക്കുന്നു.

എന്നാല്‍ തന്റെ മകള്‍ ലൗജിഹാദിന്റെ ഇരയാണെന്നാണ് പിതാവിന്റെ ആരോപണം. തന്റെ മകളെ കുടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘സംഘം വളരെക്കാലമായി ഗൂഢാലോചന നടത്തിയിരുന്നു. ഒന്നുകില്‍ അവളെ കുടുക്കാനോ വധിക്കാനോ അവര്‍ പദ്ധതിയിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ അവര്‍ അവളെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അവരുടെ ഭീഷണിക്ക് വഴങ്ങിയില്ലെന്നും പിതാവ് ഹിരേമത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകള്‍ക്ക് സംഭവിച്ചതിന് സംസ്ഥാനവും രാജ്യവും മുഴുവന്‍ സാക്ഷിയാണ്, ഇത് വ്യക്തിപരമാണെന്ന് അവര്‍ പറഞ്ഞാല്‍, ഇതില്‍ എന്താണ് വ്യക്തിപരം? അവര്‍ എന്റെ ബന്ധുക്കളാണോ?’- അദ്ദേഹം ചോദിച്ചു. മാത്രമല്ല, ലവ് ജിഹാദ് പടരുന്നുവെന്നും നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയും ലൗ ജിഹാദിനുമേല്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും ചെയ്യുകയാണ്.

സംഭവത്തിന് പിന്നില്‍ ലൗ ജിഹാദ് ഉണ്ടെന്ന് കേന്ദ്രമന്ത്രിയും ധാര്‍വാഡ് ലോക്‌സഭാ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് ജോഷിയും സംശയം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. പാര്‍ട്ടിയുടെ പേരിലുള്ള സി എന്നത് ‘അഴിമതി, ക്രിമിനല്‍ത, വര്‍ഗീയ അക്രമം’ എന്നിവയെ കുറിക്കുന്നതാണെന്ന് അവര്‍ വിമര്‍ശനം ഉന്നയിച്ചു.

എന്നാല്‍, സംസ്ഥാനത്ത് മികച്ച ക്രമസമാധാന നിലയുണ്ടെന്നും കര്‍ണാടകയില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

Karnataka student’s murder; Massive protest, father called love jihad

More Stories from this section

family-dental
witywide