
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം.പി പി.കെ. ബിജു ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കും. കഴിഞ്ഞ ദിവസമാണ് ബിജുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ബിജു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചതായാണ് വിവരം.
കരുവന്നൂര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം നിയോഗിച്ച കമ്മീഷനിലെ അംഗമായിരുന്നു പി.കെ. ബിജു. ബിജുവിന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ഇ.ഡി പറയുന്നത്. മാത്രമല്ല, കമ്മീഷന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബിജു ഹാജരാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ചോദ്യം ചെയ്യാനുള്ള തീരുമാനം ഇഡിയുടെ ഭാഗത്തുനിന്നും വന്നത്.
കമ്മീഷനിലെ മറ്റൊരു അംഗമായിരുന്ന സി.പി.എം കൗണ്‍സിലര്‍ പി.കെ. ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇഡി അന്വേഷണം ഊര്‍ജ്ജിതമാണെന്നും കൂടുതല്‍ നേതാക്കളിലേക്ക് ഇഡി എത്തുകയാണെന്ന സൂചനകൂടിയാണ് ഇത് നല്‍കുന്നത്.