
കാസർകോട്: വന്ദേ ഭാരത് എക്സ്പ്രസ് തട്ടി നീലേശ്വരത്ത് യുവതി മരിച്ചു. കാസർകോട് നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. 22 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ ഇതുവരെയും തിരിച്ചിഞ്ഞിട്ടില്ലെന്നാണ് വിവരം.
Kasaragod Woman dies after being hit by Vande Bharat train