പാലക്കാട് : കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി (77) വിടപറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന പരിപാടിയില്‍ മുന്‍ഷിയായി ശ്രദ്ധ നേടിയിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശിയാണ്. കാട്ടാളന്‍, ഹംസം, ബ്രാഹ്മണന്‍ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളില്‍ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടക്കും.
Tags: