കവിയൂര്‍ പൊന്നമ്മ ആശുപത്രിയില്‍

കൊച്ചി: ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സ തേടിയത്. കുറച്ചുനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളോട് പൊരുതുകയാണ് കവിയൂര്‍ പൊന്നമ്മ.

ആരോഗ്യം വഷളായതോടെ വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നാണ് പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇളയ സഹോദരനും കുടുംബവുമാണ് പൊന്നമ്മക്ക് ഒപ്പം ആശുപത്രിയില്‍ ഉള്ളത്. ഏക മകള്‍ ബിന്ദു യു എസിലാണ്.

More Stories from this section

family-dental
witywide