മന്ത്രി ഗണേഷ് പിടിവാശി കളഞ്ഞു, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ മാറ്റം വരുത്തി സർക്കുലർ ഇറക്കും; സിഐടിയു തീരുമാനം എന്താകും?

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവ് വരുത്തി ഗതാഗത വകുപ്പ്. തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് മുന്നിൽ വിട്ടുവീഴ്ചക്ക് തയ്യാറായ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഭേദഗതി വരുത്തിയ കരടിന് അംഗീകാരം നൽകി. ഇത് പ്രകാരമുള്ള പുതിയ സർക്കുലർ നാളെ ഇറങ്ങും. ഗതാഗത മന്ത്രി യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സമരം തീർക്കാൻ വിട്ടുവീഴ്ചക്ക് തയ്യാറാകുകയായിരുന്നു. എന്നാൽ പുതിയ തീരുമാനങ്ങളിലും സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകൾ എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം. സമരം തുടരണോ എന്നതിലടക്കം നാളെയാകും സി ഐ ടി യു തീരുമാനമെടുക്കുക.

പ്രതിദിന ലൈസൻസ് 40 ആക്കാമെന്നതടക്കമുള്ള ഇളവുകളാണ് വരുന്നത്. 15 വർഷം പഴക്കമുള്ള വാഹനം മാറ്റണമെന്ന നിർദ്ദേശത്തിൽ 6 മാസത്തെ സാവകാശം നൽകിയാകും പുതിയ സർക്കുലർ ഇറങ്ങുക. ആദ്യം റോഡ് ടെസ്റ്റും ശേഷം എച്ച് എന്ന ക്രമത്തിലാകും നടപടികൾ. പുതിയ രീതിയിൽ ഗ്രൗണ്ട് സജ്ജമാക്കാൻ 3 മാസത്തെ സമയം നൽകും. വാഹനങ്ങളിൽ ക്യാമറ വെക്കാനും 3 മാസത്തെ സാവകാശം ലഭിക്കും. പ്രതിദിന ലൈസൻസുകളുടെ എണ്ണം ഇനിയും കൂട്ടണമെന്ന നിലപാടിലാണ് സി ഐ ടി യു എന്നാണ് വ്യക്തമാകുന്നത്. എന്നാലും തത്കാലം സമരം അവസാനിപ്പിക്കാൻ സാധ്യതയുണ്ട്.

kb ganesh kumar solved kerala driving licence protest

More Stories from this section

family-dental
witywide