ആലപ്പുഴ: ഇന്ത്യ സഖ്യത്തിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ സി വേണുഗോപാല്‍ ഡല്‍ഹിക്ക് തിരിച്ചു. ആലപ്പുഴയില്‍ നിന്നും ആധികാരിക വിജയം നേടിയ ശേഷമാണ് വേണുഗോപാല്‍ ഡല്‍ഹിക്ക് തിരിച്ചത്.
ഭാര്യ ആശ വേണുഗോപാലിനു മധുരം നല്‍കി വിജയഘോഷത്തിന് തുടക്കമിട്ടാണ് കെ.സി വേണുഗോപാലിന്റെ ഡല്‍ഹിക്കുള്ള മടക്കം. അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആകുന്നതെല്ലാം ചെയ്യാനുള്ള ഇഴകള്‍ അടുപ്പിക്കുകയാണ് ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമാകാനും നിര്‍ണായക നീക്കങ്ങള്‍ നടത്താനുമാണ് കെസിയുടെ യാത്ര.
അതേസമയം, സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും നാളെ ഇന്ത്യ സഖ്യംയോഗം ചേര്‍ന്ന് തീരുമാനം എടുക്കുമെന്നുമാണ് ശേഷം രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.