ജൂലായ്4 മുതല്‍ 7 വരെ ടെക്സസിലെ സാന്‍ അന്റോണിയോയില്‍ നടക്കുന്ന കെ.സി.സി.എന്‍.എ 15-ാമത് ദേശീയ കണ്‍വെന്‍ഷന്റെ വാര്‍ത്താ റിപ്പോര്‍ട്ടിംഗിനുള്ള മീഡിയ കോര്‍ഡിനേഷന്‍ ചെയര്‍പേഴ്സണായി ബിജു കിഴക്കേക്കൂറ്റിനെ തെരഞ്ഞെടുത്തു.
കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനും കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടക്കുന്ന മറ്റ് പരിപാടികളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ദൃശ്യ-അച്ചടി-ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് ബിജു കിഴക്കേക്കൂറ്റിന്റെ ചുമതല എന്ന് പ്രസിഡന്റ് ഷാജി എടാട്ട് അറിയിച്ചു.
ചിക്കാഗോയില്‍ നിന്നുള്ള കെ.സി.എസിന്റെ സജീവ സാന്നിധ്യമാണ് എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ കൂടിയായ ബിജു കിഴക്കേക്കൂറ്റ്. കെ.സി.എസ് ചിക്കാഗോ എക്സിക്യുട്ടീവ് അംഗവും നാഷണല്‍ കൗണ്‍സില്‍ മെമ്പറുമായിരുന്നു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്നു ബിജു കിഴക്കേക്കൂറ്റ്.
കണ്‍വെന്‍ഷന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മീഡിയ കോര്‍ഡിനേറ്റര്‍ ചുമതല എറ്റെടുക്കാന്‍ താല്പര്യം കാണിച്ച ബിജു കിഴക്കേക്കൂറ്റിനെ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് വേണ്ടി ഷാജി എടാട്ട് അഭിനന്ദിച്ചു.
KCCNA appointed Biju kizhakkekut as the Media coordination chairperson for KCCNA National convention