ടെക്‌സസ്: ജൂലൈ 4 മുതല്‍ 7 വരെ സാന്‍ അന്റോണിയോയില്‍ നടക്കുന്ന പതിനഞ്ചാമത് KCCNA കണ്‍വെന്‍ഷന്റെ സെമിനാര്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസ് കാപറമ്പിലാണ് (അറ്റ്ലാന്റ) ചെയര്‍മാന്‍.
സെലിന്‍ ചാരത്ത്, സാബു തടിപ്പുഴ, ജോണ്‍ മാത്യു വെമ്മേലില്‍ എന്നിവര്‍ കോ-ചെയര്‍പേഴ്സണ്‍മാരാണ്. കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്ന സെമിനാറുകള്‍ക്കും പാനല്‍ ചര്‍ച്ചകള്‍ക്കും ജോസ് കാപറമ്പിലിന്റെ നേതൃത്വത്തിലുള്ള സമിതി നേതൃത്വം വഹിക്കുമെന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് അറിയിച്ചു.
മികച്ച സംഘാടകനും മികച്ച പ്രഭാഷകനുമായ ജോസ് കാപറമ്പില്‍ ജോര്‍ജിയയിലെ ക്നാനായ കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയാണ്. 2005-2006 വര്‍ഷം കെ.സി.സി.എന്‍.എ സതേണ്‍ റീജിയണല്‍ ആര്‍.വി.പിയായിരുന്നു. അറ്റ്ലാന്റയിലെ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാനഡയിലെ കാല്‍ഗറിയില്‍ നിന്നുള്ള സെലിന്‍ ചാരത്ത് എഴുത്തുകാരിയും പ്രഭാഷകയുമാണ്. ക്നാനായ ചരിത്രത്തെ കുറിച്ചും കേരളത്തിന്റെ സാംസ്‌കാരിക സാഹചര്യങ്ങളെ കുറിച്ചും നിരവധി രചനകള്‍ സെലിന്റേതായുണ്ട്.
ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സാബു തടിപ്പുഴയും നിരവധി ലേഖനങ്ങളിലൂടെ ശ്രദ്ധേയനാണ്. ഹൂസ്റ്റണില്‍ നിന്നുള്ള ജോണ്‍ മാത്യു വെമ്മേലിലും എഴുത്തുകളിലൂടെയും ആശയങ്ങളിലൂടെയും ഏറെ ശ്രദ്ധേയ സാന്നിധ്യമായ വ്യക്തിത്വമാണ്.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വിലയേറിയ ആശയങ്ങളും അറിവുകളും കൈമാറാന്‍ വഴിയൊരുക്കുന്ന ഈ സെമിനാര്‍ കമ്മിറ്റിയിലേക്ക് സന്നദ്ധരായി മുന്നോട്ട് വന്നതിന് എല്ലാ അംഗങ്ങളെയും കെസിസിഎന്‍എ എക്സിക്യൂട്ടീവിനു വേണ്ടി പ്രസിഡന്റ് ഷാജി എടാട്ട് നന്ദി അറിയിച്ചു.