ടെക്സസ്: വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ 15ാം കണ്‍വെന്‍ഷൻ്റെ രണ്ടാം ദിനമായ ഇന്ന് പ്രഢ ഗംഭീരമായ ഘോഷയാത്രയോടെ ആരംഭിച്ചു.
ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രസിദ്ധമായ സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കുര്‍ബാനയോടെയായിരുന്നു രണ്ടാം ദിനം ആരംഭിച്ചത്. തുടർന്ന് കൺവെൻഷനിലെ മുഴുവൻ അംഗങ്ങളെയും അണിനിരത്തിയുള്ള ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര സമാപിച്ച ഉടൻ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും .
ഘോഷയാത്രയുടെ ചിത്രങ്ങൾ