കെസിസിഎൻഎ കൺവൻഷൻ വിജയം: ഭാരവാഹികൾക്ക് അഭിനന്ദനം അറിയിച്ച് കെസിഎസ് ചിക്കാഗോ

ചിക്കോഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ 15ാം കണ്‍വെന്‍ഷൻ സാന്‍ അന്റോണിയോയില്‍ അതി ഗംഭീരമായി നടന്നതിൻ്റെ വിജയം ആഘോഷിച്ച് ചിക്കാഗോ കെസിഎസ് കൂട്ടായ്മ. പിന്നണിയിൽ പ്രവർത്തിച്ചവർക്കുള്ള അഭിനന്ദവും കെസിഎസ് അറിയിച്ചു.

ക്നാനായ സമുദായത്തിന്റെ ശക്തിയും ഐക്യവും വെളിച്ചത്തു കൊണ്ടുവരുന്ന മനോഹരമായ പരിപാടികളായിരുന്നു കൺവെൻഷനിലുണ്ടായിരുന്നത്. പ്രായഭേദമെന്യേ എല്ലാവരും ആ പരിപാടിയിൽ അണിനിരന്നു എന്നതായിരുന്നു വലിയ പ്രത്യേകത. കണ്ണിനും കാതിനും മനസ്സിനും കുളിർമയേകിയ സ്കിറ്റുകളും നൃത്ത ഗാന മേളങ്ങളും പരിപാടിയെ സാംസ്കാരികമായി സമ്പന്നമാക്കി.

കെസിസിഎൻഎ പ്രസിഡന്റ് ഷാജി എടാട്ട്, ചിക്കാഗോ ആർവിപി സ്റ്റീഫൻ കിഴക്കേക്കൂറ്റ്, ഷിബു കുളങ്ങര, സാജു കണ്ണമ്പള്ളി, ജയിൻ മാക്കിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് കൺവെൻഷന് എത്തിയത് വലിയ നേട്ടമായെന്ന് യോഗത്തിൽ സംസാരിച്ച എല്ലാവരും അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ക്നാനായ നൈറ്റ് നവംബർ 16ന് നടത്തുമെന്ന് യോഗത്തിൽ കെസിഎസ് പ്രസിഡന്റ് ജയിൻ മാക്കിൽ അറിയിച്ചു.

KCCNA Convention Appreciation Meeting

More Stories from this section

family-dental
witywide