ഐക്യത്തിന്റെ പുതിയ ഊര്‍ജ്ജവുമായി കെ.സി.സി.എന്‍.എ സമ്മേളനത്തിന് സമാപനം; സഹായ പദ്ധതികളാണ് ഇനി ലക്ഷ്യമെന്ന് ഷാജി എടാട്ട്, സമാപന സമ്മേളനത്തില്‍ പാട്ടുപാടി ലാലു അലക്സ്

ചര്‍ച്ചകളും സെമിനാറുകളും കലാ-സാംസ്കാരിക, കായിക വിനോദങ്ങളുമൊക്കെയായി സാന്‍ അന്റോണിയോയിലെ നാല് ദിനം. കെ.സി.സി.എന്‍.എയുടെ ചരിത്രത്തിലെ മഹാസമ്മേളനം തന്നെയായിരുന്നു സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്ത സമ്മേളനം ഐക്യത്തിന്റെ പുതിയ ഊര്‍ജ്ജവുമായിട്ടാണ് സമാപിച്ചത്.

കെ.സി.സി.എന്‍.എ കൂടുതല്‍ ജനകീയമാക്കും: ഷാജി എടാട്ട്

കെ.സി.സി.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ഇനിയുള്ള കാലയങ്ങളില്‍ ശ്രമിക്കേണ്ടതുണ്ടെന്ന് സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് ഷാജി എടാട്ട് പറഞ്ഞു. കേരളത്തില്‍ സഹായം അഗ്രഹിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അവര്‍ക്ക് വേണ്ടി സഹായ പദ്ധതികള്‍ ആലോചിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കില്‍ അത് പരിഹരിക്കാവുന്നതേയുള്ളുവെന്നും ഷാജി എടാട്ട് പറഞ്ഞു. ക്നാനായ സമുദായത്തിന് പോറലോ തളര്‍ച്ചയോ ഉണ്ടാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ടെന്ന് സമാപന സമ്മേളനത്തില്‍ കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് പറഞ്ഞു. ക്നാനായ സമുദായത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ഐക്യം ഇതുവരെ കാത്തുസൂക്ഷിച്ചതുപോലെ ഇനിയും കാത്തുസൂക്ഷിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത് വലിയ നേട്ടമായിരുന്നു. കെ.സി.സി.എന്‍.എയുടെ കരുത്ത് സ്റ്റേറ്റ് യൂണിറ്റുകളുടെ പിന്തുണയാണെന്നും ഷാജി എടാട്ട് പറഞ്ഞു. ഭാര്യ മിനി എടാട്ടിനൊപ്പമായിരുന്നു ഷാജി എടാട്ട് വേദിയിലെത്തിയത്.

അത്യപൂര്‍വ്വ നിമിഷമെന്ന് ലാലു അലക്സ്

തന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും മഹത്തായ നിമിഷം, ഇങ്ങനെയൊരു അവസരം നല്‍കിയതിന് വലിയ നന്ദിയുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്ത നടന്‍ ലാലു അലക്സ് പറഞ്ഞു. സ്വര്‍ഗീയ സിംഹാസനത്തില്‍ വാഴും കര്‍ത്താവ് പരിശുദ്ധന്‍ എന്ന ഗാനവും അദ്ദേഹം വേദിയില്‍ പാടി.

അവാര്‍ഡുകള്‍ വിതരണം ചെയ്തു

ക്നാനായി തൊമ്മന്റെ പേരിലുള്ള ക്നാനായി തൊമ്മന്‍ സര്‍വ്വീസ് അവാര്‍ഡ് മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ജെ ഇലക്കാട്ടിനായിരുന്നു. റോബിന്‍ ജെ ഇലക്കാട്ടിന് വേണ്ടി സിറില്‍ തൈപറമ്പില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ക്നാനയി തൊമ്മന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സൈമണ്‍ കോട്ടൂരിനായിരുന്നു.

2024ലെ ക്നാനായ പ്രൊഫഷണല്‍ അവാര്‍ഡ് ലോസാഞ്ചലസില്‍ നിന്നുള്ള ജെയിംസ് കട്ടപ്പുറത്തിനായിരുന്നു. ക്നാനായ എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ് ടോണി കിഴക്കേക്കൂറ്റിനായിരുന്നു. നടന്‍ ലാലു അലക്സില്‍ നിന്ന് ടോണി കിഴക്കേക്കൂറ്റ് അവാര്‍ഡ് ഏറ്റുവാങ്ങി. ഉന്നത മാര്‍ക്കുമായി 2023ല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ന്യൂയോര്‍ക്കില്‍ നിന്നുള്ള നയന തോമസിനും ടെക്സസില്‍ നിന്നുള്ള റെയ്ന കാരക്കാട്ടിലിനും 2024ല്‍ ഉന്നത മാര്‍ക്ക് നേടിയ താമ്പയില്‍ നിന്നുള്ള ജസ്ളിന്‍ ബിജോയ് മുശാരിപറമ്പില്‍, ജയ്ബ്ളിന്‍ മാക്കില്‍ എന്നിവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.

കലാതിലകവും പ്രതിഭയും

കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനിലെ കലാതിലകം ഡിട്രോയിറ്റില്‍ നിന്നുള്ള ഹെലന്‍ മങ്കലത്തേലും, കലാപ്രതിഭ ഒമ്പതുവയസ്സുള്ള ഹൂസ്റ്റണില്‍ നിന്നുള്ള വിനീത് വിക്ടര്‍ നീറ്റുകാട്ടുമായിരുന്നു.  വിജയികള്‍ക്ക് പ്രസിഡന്റ് ഷാജി എടാട്ട് ട്രോഫികള്‍ വിതരണം ചെയ്തു.  

കണ്‍വെന്‍ഷന്റെ വിജയത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഫിനാന്‍സ് കമ്മിറ്റി കോ ചെയറും ചിക്കാഗോ ആര്‍.വി.പിയുമായ സ്റ്റീഫന്‍ കിഴക്കേക്കൂറ്റിനെ ചടങ്ങില്‍ ആദരിച്ചു. സ്പോണ്‍സര്‍മാരുടെ പിന്തുണയാണ് സമ്മേളനത്തിന്റെ വിജയമെന്ന് സ്റ്റീഫന്‍ കിഴക്കേക്കൂറ്റ് പറഞ്ഞു. ഒപ്പം ഷാജി എടാട്ടിനെയും അദ്ദേഹം അഭിനന്ദിച്ചു.

കണ്‍വെന്‍ഷന്റെ രജിസ്ട്രേഷനായി പ്രവര്‍ത്തിച്ച ജോയല്‍ വിശാകംതറയെയും ചടങ്ങില്‍ ആദരിച്ചു. അക്കോമഡേഷന്‍ ചെയര്‍ ഷിജു വേങ്ങാശേരിയുടെ നേതൃത്വത്തിലുള്ള ടീമിനെയും ആദരിച്ചു. സെക്യുരിറ്റി കമ്മിറ്റി ചെയര്‍ റോഷി നെല്ലിപ്പള്ളിയില്‍, ഫുഡ് കമ്മിറ്റി ചെയര്‍ അജു കളപ്പുരയിലിനെയും ടീമിനെയും ചടങ്ങില്‍ ആദരിച്ചു. ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍ ഒരുക്കിയ മനോജ് വഞ്ചിയില്‍, സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍  ലെനില്‍ ഇല്ലിക്കാട്ടില്‍ ടീം, ഫെസിലിറ്റി ചെയര്‍ മനോജ് മാന്തുരുത്തിയില്‍ , ലെബ് സൈറ്റ് കമ്മിറ്റി ചെയര്‍ ടോസിന്‍ പുറമലയത്ത്, എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍ സാബു തടത്തിലിന്റെ നേതൃത്വത്തിലുള്ള ടീമിനെയും സ്റ്റീഫന്‍ കിഴക്കേക്കൂറ്റിനെയും ആദരിച്ചു, മീഡിയ കമ്മിറ്റി ചെയര്‍ ബിജു കിഴക്കേക്കൂറ്റ്, ടീം അംഗം സുനില്‍ തൈമറ്റം, കണ്‍വെന്‍ഷന്‍ ഇവന്റ് ലൈവായി നല്‍കിയ ക്നാനായ വോയ്സിന്റെ സാജു കണ്ണമ്പള്ളി, ട്രാന്‍സ്പോര്‍ടേഷന്‍ കമ്മിറ്റി, ഇൻഡോര്‍ ഗെയിംസ് കമ്മിറ്റി ചെയര്‍ തുടങ്ങി കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെയെല്ലാം ആദരിച്ചു. 

കൺവെൻഷൻ ചെയർമാൻ ജറിൻ കുര്യൻ പടപ്പമാക്കിൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജിപ്സന്‍ പുറയംപള്ളിൽ, ജനറൽ സെക്രട്ടറി അജീഷ് പോത്തൻ താമരപ്പള്ളില്‍, ജോ. സെക്രട്ടറി ജോബിൻ കക്കാട്ടിൽ, ട്രഷറർ സാമോൻ പല്ലാട്ടുമഠം, ചിക്കാഗോ ആർവിപി സ്റ്റീഫൻ കിഴക്കേക്കൂറ്റ്, ഡാളസ്-സാൻ അന്റോണിയോ ആർവിപി ഷിന്റോ വള്ളിയോടത്ത്, വെസ്റ്റേൺ റീജീയൺ ആർവിപി ജോസ് പുത്തൻപുരയിൽ, ഹൂസ്റ്റൺ ആർവിപി അനൂപ് മ്യാൽക്കരപ്പുറത്ത്, ഡിട്രോയ്റ്റ് ആർവിപി അലക്സ് പുല്ലുകാട്ട്, ന്യൂയോർക്ക് ആര്‍.വി.പി ജെയിംസ് ആലപ്പാട്ട്, അറ്റ്ലാന്റ – മയാമി ആർവിപി ലിസി കാപറമ്പിൽ, കാനഡ ആർവിപി ലൈജു ചേന്നങ്കാട്ട്, നോർത്ത് ഈസ്റ്റ് റീജീയൺ ആർവിപി ജോബോയ് മണലേൽ, താമ്പ ആർവിപി ജെയിംസ് മുകളേൽ, കെസിഡബ്ള്യുഎഫ്എൻഎ പ്രസിഡന്റ് പ്രീന വിശാഖന്തറ, കെസിവൈഎൽഎൻഎ പ്രസിഡന്റ് രേഷ്മ കാരകാട്ടിൽ, കെസിവൈഎൻഎ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റുമാരായ ജയിൻ മാക്കിൽ, സിറിൽ തൈപറമ്പിൽ, എബ്രഹാം പെരുമണശേരിൽ, വിനീത് കടുതോടിൽ, ഷിബു പാലകാട്ട്, ഷിജു തണ്ടച്ചേരില്‍, ഫിലിപ്സ് ജോർജ് കൂട്ടച്ചാംപറമ്പില്‍, ഡൊമിനിക് ചക്കൊണാല്‍, ഷിബു ഓളിയിൽ, സജി മരങ്ങാട്ടിൽ,  ജോണി ചക്കാലക്കൽ, സിറിൽ തടത്തിൽ, ജോൺ വിലങ്ങാട്ടുശ്ശേരിൽ, ജോസ് വെട്ടുപാറപ്പുറത്ത്, ജിത്തു തോമസ് പഴയപുരയില്‍, കിരൺ എലവുങ്കല്‍, സന്തോഷ് പടിഞ്ഞാറേ വാരിക്കാട്ട്, കുര്യൻ ജോസഫ് തൊട്ടിയില്‍, തോമസ് മുണ്ടക്കൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

KCCNA Convention Ended At Sanantonio

More Stories from this section

family-dental
witywide