കെസിസിഎൻഎ കൺവെൻഷൻ: മൂന്നാം ദിനം ആവേശം നിറച്ച് മിസ് – മിസ്റ്റർ ക്നാ മൽസരങ്ങൾ, ഏഞ്ചലീന മിസ് ക്നാ, ആൽവിൻ മിസ്റ്റർ ക്നാ…

നക്ഷത്ര ഭരിതമായ ആകാശം പോലെ സ്വപ്ന തുല്യമായ വേദി. വേദിയെ വിസ്മയിപ്പിച്ചുകൊണ്ട് വടക്കേ അമേരിക്കയിലെ ക്നാനായസമൂഹത്തിലെ യുവതാരങ്ങൾ. സാൻ അൻ്റോണിയോയിൽ നടക്കുന്ന, വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ 15ാം കണ്‍വെന്‍ഷനിലെ മൂന്നാം ദിനത്തിൽ ഏറ്റവും ആവേശം നിറച്ചത് മിസ് ആൻഡ് മിസ്റ്റർ ക്നാ മൽസരമായിരുന്നു.

യുവതീ- യുവാക്കളുടെ വലിയ കൂട്ടം മൽസരത്തിൽ മാറ്റുരച്ചു. നിലപാടുകൾ, സൌന്ദര്യം, ബുദ്ധി, ആത്മവിശ്വാസം എല്ലാം വിലയിരുത്തപ്പെട്ട വേദി. മികച്ച പേജൻ്റുകളെ ഓർമിപ്പിക്കും വിധം വേദിയും വിധികർത്താക്കളും മൽസരവും. വിവിധ റൌണ്ടുകളിലായി മൽസരങ്ങൾ. കിടിലൻ പെർഫോമൻസുമായി യുവാക്കളെത്തി. വേദിയിൽ നിന്ന് നിർത്താതെ ആരവങ്ങൾ ഉയർന്നു. കൂട്ടുകാർ റാംപിൽ ക്യാറ്റ് വോക് നടത്തുമ്പോൾ പ്ലാക്കാർഡുകളുമായി യുവാക്കൾ ആർപ്പു വിളിച്ചു. ഒപ്പം വിവിധ സിറ്റികളിൽ നിന്നെത്തിയ യുവാക്കളുടെ തകർപ്പൻ കലാ പരിപാടികളും ഉണ്ടായിരുന്നു.

അമേരിക്കയിൽ ജനിച്ചു വളർന്ന ഈ യുവതയുടെ വേരുകൾ പക്ഷേ അങ്ങ് അകലെ കേരളം എന്ന കൊച്ചു ദേശത്താണ്. മലയാളം പറയുന്ന, മലയാളത്തനിമ സൂക്ഷിക്കുന്ന, മലയാള മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന യുവ തലമുറ ഏതു മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നു.

മിസ്റ്റർ ക്നാ ആയി ആൽവിൻ കളപ്പുരയിലും മിസ് ക്നാ ആയി ഏഞ്ചലീന പീടികയിലും തിരഞ്ഞെടുക്കപ്പെട്ടു. മിസ് ക്നാ സമ്മാനം സ്പോൺസർ ചെയ്തത് ജെയ്ബു , ആലമ്മ കുളങ്ങര. മിസ്റ്റർ ക്നാ സമ്മാനം സ്പോൺസർ ചെയ്തത് ജോൺ , ആൻസി കൂപ്ളക്കാട്ട് .

മറ്റ് മൽസര വിജയികൾ

സെക്കൻഡ് റണ്ണർ അപ് മിസ്റ്റർ ക്നാ- സിദ്ധാർഥ് എരണിക്കൽ

സെക്കൻ റണ്ണർ അപ് മിസ് ക്നാ – എയ്മി വടക്കേപ്പറമ്പിൽ

ഫസ്റ്റ് റണ്ണർ അപ് മിസ്റ്റർ ക്നാ – ജെൻസൻ ആലപ്പാട്ട്

ഫസ്റ്റ് റണ്ണർ അപ് മിസ് ക്നാ – മിന്നാര കിഴക്കേക്കുറ്റ്

KCCNA Convention Miss and Mr Kna Pageant

More Stories from this section

family-dental
witywide