ജൂലൈ 4 മുതല്‍ 7 വരെ സാന്‍ അന്റോണിയോയില്‍ നടക്കുന്ന 15-ാമത് KCCNA കണ്‍വെന്‍ഷന്റെ ‘സ്റ്റേജ് കണ്‍ട്രോള്‍ ആന്‍ഡ് ടൈം മാനേജ്‌മെന്റ്’ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി ഡാളസില്‍ നിന്നുള്ള സുഭാഷ് അരീച്ചിറയെ KCCNA പ്രഖ്യാപിച്ചു. സിബു കുളങ്ങര (ചിക്കാഗോ), ബിജോ കാരക്കാട്ടില്‍ (സാന്‍ അന്റോണിയോ), ബിജു വെള്ളാപ്പള്ളിക്കുഴിയില്‍ (അറ്റ്‌ലാന്റ) എന്നിവര്‍ കമ്മിറ്റിയുടെ കോ-ചെയര്‍പേഴ്‌സണ്‍മാരായി പ്രവര്‍ത്തിക്കും.
2001 മുതല്‍ ഡാളസ് യൂണിറ്റിലെ വളരെ സജീവമായ ഒരു അംഗമാണ് സുഭാഷ് അരീച്ചിറ. ക്‌നാനായ സമൂഹത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും സന്നദ്ധതയും ഡാളസ് യൂണിറ്റില്‍ എപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ 2010 ഡാളസ് കണ്‍വെന്‍ഷന്‍ സമയത്ത് KCCNA യുടെ ഫുഡ് കമ്മിറ്റിയുടെ കോ-ചെയര്‍ ആയിരുന്നു അദ്ദേഹം. ഡാളസ് യൂണിറ്റ് പ്രാദേശികമായി നടത്തിയ നിരവധി നിര്‍ണായക യോഗങ്ങളിലും പരിപാടികളിലും ടൈം മാനേജ്‌മെന്റ്/സ്റ്റേജ് കണ്‍ട്രോള്‍ സ്ഥാനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതിന്റെ അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.
KCS ഷിക്കാഗോയുടെ നിലവിലെ സെക്രട്ടറിയാണ് സിബു കുളങ്ങര. ഈ പദവിയില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ചിക്കാഗോയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഉത്സാഹവും അദ്ദേഹത്തെ എപ്പോഴും ക്‌നാനായ സമൂഹത്തിനകത്തും പുറത്തും മികച്ച സംഘാടകനാക്കി. ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുമ്പോള്‍ പരിപാടികള്‍ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു.
ആതിഥേയരായ സാന്‍ അന്റോണിയോ യൂണിറ്റില്‍ നിന്നാണ് ബിജോ കാരക്കാട്ട് വരുന്നത്. സാന്‍ അന്റോണിയോ ക്‌നാനായ കമ്മ്യൂണിറ്റിയില്‍ വളരെക്കാലമായി വിവിധ ഉത്തരവാദിത്തങ്ങള്‍ സജീവമായി ഏറ്റെടുത്ത് നടത്തിയിട്ടുള്ള ആളാണ് ബിജോ കാരക്കാട്ട്. കൂടാതെ, നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും എഴുതി സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ഒരു എഴുത്തുകാരന്‍ കൂടിയാണ്.
ബിജു (ജോസഫ്) വെള്ളാപ്പള്ളിക്കുഴിയില്‍ അറ്റ്ലാന്റ ക്‌നാനായ യൂണിറ്റിന്റെ നിലവിലെ ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ ചെറുപ്പം തൊട്ടേ ചിക്കാഗോയിലെ ക്‌നാനായ സമൂഹത്തില്‍ സജീവമായി ഇടപെട്ടിരുന്ന ആള്‍കൂടിയാണ് ബിജു. സാമൂഹിക സേവനത്തിലും മറ്റുള്ളവരുമായുള്ള ഇടപഴകലിലും വളരെയധികം പ്രതിബദ്ധത പുലര്‍ത്തുന്ന ആളാണ് ബിജു. സ്റ്റേജ് പരിപാടികള്‍ കൈകാര്യം ചെയ്യുന്നതിലും നടത്തുന്നതിലും പരിചയസമ്പന്നനായ ബിജു ഈ സ്റ്റേജ് കണ്‍ട്രോള്‍, ടൈം മാനേജ്‌മെന്റ് ടീമിന് വലിയ മുതല്‍ക്കൂട്ടായിരിക്കും.