ടെക്സസ്: ജൂലൈ 4 മുതല്‍ 7 വരെ ടെക്സാസിലെ സാന്‍ അന്റോണിയോയില്‍ നടക്കുന്ന പതിനഞ്ചാമത് KCCNA കണ്‍വെന്‍ഷന്റെ ട്രോഫി കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിട്രോയിറ്റില്‍ നിന്നുള്ള ഷാജന്‍ മുകളേലാണ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍.
ജോജോ എടക്കര (ചിക്കാഗോ), മിനു പുല്ലുകാട്ട് (താമ്പ), നേഹ പച്ചിക്കര (സാന്‍ അന്റോണിയോ) എന്നിവരാണ് ഈ കമ്മിറ്റിയുടെ കോ-ചെയര്‍പേഴ്‌സണ്‍മാര്‍.
കെസിഎസ് ഡിട്രോയിറ്റ്-വിന്‍സര്‍ യൂണിറ്റിന്റെ നിലവിലെ സെക്രട്ടറിയും നാഷണല്‍ കൗണ്‍സില്‍ അംഗവുമാണ് ഷാജന്‍. തന്റെ യൂണിറ്റിലൂടെ മികച്ച രീതിയില്‍ വളരെയധികം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. ഏറ്റെടുത്ത കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മതയും മികച്ച രീതിയില്‍ നടപ്പിലാക്കാനുള്ള കഴിവും അദ്ദേഹത്തെ ഈ സ്ഥാനത്തിന് ഏറ്റവും അര്‍ഹനാക്കി.
കെസിഎസ് ചിക്കാഗോയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ജോജോ എടക്കര. സമുദായത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ എപ്പോഴും താത്പര്യം കാണിക്കുന്ന അദ്ദേഹം എല്ലാ ജോലികളും ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നതിലും ശ്രദ്ധാലുവാണ്.
ഫ്‌ളോറിഡ യൂണിറ്റിലെ താമ്പയില്‍ നിന്നുള്ള KCCNA നാഷണല്‍ കൗണ്‍സില്‍ അംഗമാണ് മിനു പുല്ലുകാട്ട്. നിലവില്‍ യുവജനവേദി കോ-ഓര്‍ഡിനേറ്ററായ മിനു മുമ്പ് രണ്ട് തവണ ഇതേ ചുമതലയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒര്‍ലാന്‍ഡോ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനില്‍ സെക്യൂരിറ്റി കോ-ചെയര്‍പേഴ്‌സണായിരുന്ന മിനുവിന് കണ്‍വെന്‍ഷനുകള്‍ നടത്തുന്നതില്‍ മുന്‍ പരിചയമുണ്ട്.
സാന്‍ അന്റോണിയോ യൂണിറ്റിലെ വളരെ സജീവമായ യുവത്വമാണ് നേഹ പച്ചിക്കര. അവരുടെ യുവത്വവും അത്യധികം ഊര്‍ജ്ജസ്വലമായ കഴിവുകളും ഈ കമ്മിറ്റിക്ക് വലിയ സഹായകമാകും. കണ്‍വെന്‍ഷന്‍ കമ്മിറ്റി സ്ഥാനത്തേക്ക് സ്വമേധയാ നേഹ എത്തി എന്നത് വളരെ അഭിനന്ദനാര്‍ഹമാണെന്ന് കെസിസിഎന്‍എ എക്‌സിക്യൂട്ടീവിനുവേണ്ടി ഷാജി എടാട്ട് പറഞ്ഞു.