ചിക്കാഗോ: ചിക്കാഗോയില്‍ ആവേശം പടര്‍ത്തി ക്നാനായ കാത്തലിക് സൊസൈറ്റി ( കെസിഎസ്) ക്നാനായ നൈറ്റ് ഇന്ന് നടക്കും. വൈകീട്ട് 5.30ന് ലൊയോള അക്കാദമിയിലാണ് (1100 Laramie Ave, Wilmette, Ill,60091) ആഘോഷ പരിപാടികള്‍. വൈകീട്ട് അഞ്ചര മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിൽ നാനൂറോളം കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികളും അരങ്ങേറും.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കലാരൂപങ്ങള്‍ ചിക്കാഗോ ക്നാനായ നൈറ്റിന്റെ മാറ്റുകൂട്ടും. കെസിഎസ് പ്രഡിഡന്റ് ജയിൻ മാക്കിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട്, ചിക്കാഗോ ആർവിപി സ്റ്റീഫൻ കിഴക്കേക്കുറ്റ്, ബെൻസൺവിൽ ഇടവ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, കെസിഎസ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് ജിനോ കക്കട്ടില്‍, ജനറല്‍ സെക്രട്ടറി ഷിബു കുളങ്ങര, ട്രഷറര്‍ ബിനോയ് കിഴക്കനടി, ജോ. സെക്രട്ടറി തോമസ്കുട്ടി തെക്കുംകാട്ടില്‍ എന്നിവരും പങ്കെടുക്കും.
KCS Knanaya night today at Chicago