മുൻ എംപി കെ.പി. ധനപാലന്റെ മകൻ കെ.ഡി. ബ്രിജിത്ത് നിര്യാതനായി

പറവൂർ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയും ആയിരുന്ന കെ.പി. ധനപാലന്റെ മകൻ ബ്രിജിത്ത് (വാവ-44) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പറവൂർ താലൂക്ക് ടിമ്പർ മർച്ചൻ്റസ് അസോസിയേഷൻ പ്രസിഡൻ്റ്, പറവൂത്തറ പൊതുജന മഹാസഭ കരിയമ്പിള്ളി ക്ഷേത്രം സെക്രട്ടറി, കോൺഗ്രസ് പറവൂർ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഹൃദ്യ. മകൻ: ആരവ്. മാതാവ്. സുമം. സഹോദര ൻ: കെ.ഡി. മിലാഷ് 

KD Brijit obit